കനത്ത മഴയിൽ കണ്ണൂർ എടക്കാട് പ്രദേശം വെള്ളത്തിൽ മുങ്ങി

എടക്കാട്: കനത്ത മഴയെ തുടർന്ന് കണ്ണൂർ എടക്കാട് ബസാർ, എടക്കാട് പാച്ചാക്കര റോഡ്, മലക്ക് താഴെ റോഡ്, കടവ് റോഡ്, ഇ.എം.എസ് റോഡ് എന്നിവ പൂർണമായും വെള്ളത്തിനടിയിലായി. പല വീടുകളും വെള്ളത്തിനടിയിലായി. ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ്.

പ്രദേശത്ത് വൈദ്യുതി പൂർണമായും നിലച്ചു. പത്രവിതരണം ഉൾപ്പെടെയുള്ളവ മുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ തുടങ്ങിയ മഴ രാത്രിയും ചൊവ്വാഴ്ചയും തുടരുകയാണ്. കാറ്റോ ഇടിയോ ഇല്ലാതെയാണ് മഴ പെയ്തു കൊണ്ടിരിക്കുന്നത്.

Tags:    
News Summary - Kannur Edakkad area submerged due to heavy rains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.