Posted On
date_range Updated On
date_range വായനശാലക്കുനേരെ ആക്രമണം
കണ്ണാടിപ്പറമ്പ്: ചേലേരി എ.യു.പി സ്കൂളിനു സമീപം പ്രവർത്തിക്കുന്ന നേതാജി വായനശാല ആൻഡ് ഗ്രന്ഥാലയത്തിനു നേരെ ആക്രമണം. കഴിഞ്ഞ ദിവസം പുലർച്ച രേണ്ടാടെയാണ് സംഭവം.ബൈക്കുകളിലായി എത്തിയവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ശബ്ദം കേട്ട് അടുത്തുള്ള വീട്ടുകാർ ഉണർന്നതോടെ ആക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടതായി സമീപവാസികൾ പറഞ്ഞു.രണ്ട് നിലയിലായി പ്രവർത്തിക്കുന്ന വായനശാലയുടെ ജനൽ ചില്ലുകൾ ഭൂരിഭാഗവും തകർന്നു. അകത്തെ പുസ്തകങ്ങൾക്കോ ഫർണിച്ചറിനോ കേടുപാട് സംഭവിച്ചിട്ടില്ല. ഭാരവാഹികൾ മയ്യിൽ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.