കടന്നപ്പള്ളി സംസ്കരണ പ്ലാന്റ്; പ്രതിഷേധവുമായി നാട്ടുകാർ

പ​യ്യ​ന്നൂ​ർ: ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് മാ​ലി​ന്യ മു​ക്തം ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സാ​നി​റ്റ​റി മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ഡ​ബി​ൾ ചേം​ബ​ർ ഇ​ൻ​സി​ന​റേ​റ്റ​ർ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​കം.

ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ആ​തു​രാ​ല​യ​വും ജ​ന​വാ​സ​വു​മു​ള്ള സ്ഥ​ല​ത്തെ മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് നാ​ട്ടു​കാ​ർ.മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​മ്പൗ​ണ്ടി​നോ​ട് ചേ​ർ​ന്ന് ഔ​ഷ​ധി​യു​ടെ സ്ഥ​ല​ത്താ​ണ് മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്റ് സ്ഥാ​പി​ക്കു​ന്ന​ത്.

ര​ണ്ട് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളും അ​നു​ബ​ന്ധ ആ​ശു​പ​ത്രി​ക​ളും ഹോ​സ്റ്റ​ലു​ക​ളും സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്ത് ജി​ല്ല​യി​ലെ മാ​ലി​ന്യ​ങ്ങ​ളെ​ല്ലാം കൊ​ണ്ടു​വ​ന്ന് ത​ള്ളാ​ൻ പ​റ്റി​യ ഇ​ട​മാ​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ക​ട​ന്ന​പ്പ​ള്ളി തോ​ട്ടി​ലേ​ക്കു​ള്ള നീ​ർ​ച്ചാ​ലു​ക​ളു​ടെ ഈ ​പ്ര​ഭ​വ​കേ​ന്ദ്ര​ത്തി​ൽ ത​ന്നെ​യാ​ണ് മാ​ലി​ന്യം സം​സ്ക​ര​ണ പ​ദ്ധ​തി കൊ​ണ്ടു​വ​രു​ന്ന​തും പ്ര​തി​ഷേ​ധം വ​ർ​ദ്ധി​പ്പി​ക്കു​ന്നു.അ​തേ സ​മ​യം പ​ദ്ധ​തി സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​ൻ പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ച് ചേ​ർ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.

ജി​ല്ല ക​ല​ക്ട​ർ പി. ​വി​ഷ്ണു​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം. ത​ദ്ദേ​ശ വ​കു​പ്പി​ന് ല​ഭി​ച്ച 50 സെ​ന്റ് ഭൂ​മി​യി​ലാ​ണ് അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ ക്ലീ​ൻ കേ​ര​ള ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ബി​ൾ ചേം​ബ​ർ ഇ​ൻ​സി​ന​റേ​റ്റ​ർ സ്ഥാ​പി​ക്കു​ന്ന​ത്. പ​ദ്ധ​തി സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള ആ​ശ​ങ്ക​യ​ക​റ്റാ​ൻ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ക്ലീ​ൻ കേ​ര​ള ക​മ്പ​നി പ്ര​തി​നി​ധി ഫൗ​സി​യ ജ​ലാ​ലു​ദ്ധീ​ൻ വി​ശ​ദീ​ക​രി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സീ​വേ​ജ് പ്ലാ​ന്റ് പൊ​ട്ടി​യൊ​ലി​ക്കു​ന്ന​ത് പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, ഈ ​പ്ര​ശ്ന​വും സാ​നി​റ്റ​റി മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​യും ത​മ്മി​ൽ കൂ​ട്ടി​ക്കു​ഴ​യ്ക്ക​രു​തെ​ന്നും ഇ​രു പ്ര​ശ്ന​ങ്ങ​ളി​ലും ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​മെ​ന്നും ജി​ല്ല ക​ല​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് ഉ​റ​പ്പ് ന​ൽ​കി.

സീ​വേ​ജ് പ്ലാ​ന്റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്നം പ്ര​ത്യേ​ക​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​സി​സ്റ്റ​ന്റ് ക​ല​ക്ട​ർ എ​സ്. സ്വാ​തി, ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​വി ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് വി.​എ കോ​മ​ള​വ​ല്ലി, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ടി.​വി മോ​ഹ​ന​ൻ, ത​ദ്ദേ​ശ വ​കു​പ്പ് ജോ​യി​ന്റ് ഡ​യ​റ​ക്ട​ർ പി.​എം ധ​നീ​ഷ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Kadannappally Waste Treatment Plant; Locals Stage Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.