ബാവലിപ്പുഴയിൽ അടിഞ്ഞ മുളക്കൂട്ടം
ബാവലിപ്പുഴയിൽ മുളങ്കാടുകൾ അടിഞ്ഞുകൂടി: നീരൊഴുക്കിന് തടസ്സം
കേളകം: കാലവർഷത്തിൽ ഒഴുകിയെത്തിയ മുളങ്കാടുകൾ ബാവലിപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ അടിഞ്ഞുകൂടിയത് പുഴയുടെ സ്വാഭാവിക നീരൊഴുക്കിന് തടസ്സമാകുന്നു. പുഴയുടെ പല ഭാഗങ്ങളിലും കൂട്ടത്തോടെ മുളങ്കാടുകൾ തങ്ങിക്കിടക്കുന്ന നിലയിലാണ്.
കനത്ത മഴയെത്തുടർന്ന് മുകൾ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തിയ മുളകളും മറ്റ് മരാവശിഷ്ടങ്ങളുമാണ് പുഴയിൽ അടിഞ്ഞുകൂടിയത്. പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന തരത്തിൽ ഇവ കൂട്ടമായി തങ്ങിനിൽക്കുന്നത് പ്രദേശവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. മുളങ്കാടുകൾ നീക്കംചെയ്യാതെ കൂടുതൽ മഴ ലഭിക്കുകയും പുഴയിലെ നീരൊഴുക്ക് ശക്തമാവുകയും ചെയ്താൽ തടസ്സം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ ആശങ്ക.
ഒഴുക്കിനൊപ്പം എത്തുന്ന മരങ്ങളും മുളകളും പാലങ്ങൾക്കും കലുങ്കുകൾക്കും സമീപം അടിഞ്ഞുകൂടുന്നത് വെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കാനും സാധ്യതയുണ്ട്. പുഴയുടെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടിയ മുളങ്കാടുകൾ അടിയന്തരമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.