ഇരിട്ടി നഗരസഭയില്‍ ഇക്കുറി തെരഞ്ഞെടുപ്പ് ബലാബലമാകുന്ന തരത്തിലുള്ള ഒരുക്കങ്ങളാണ് 34 വാര്‍ഡുകളിലും. 2015ൽ പ്രഥമ നഗരസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനാണ് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചതെങ്കിലും തമ്മിലടിയിൽ ഭരിക്കാനുള്ള ഭാഗ്യം എൽ.ഡി.എഫിനാണ് ലഭിച്ചത്. നഗരസഭ നിലവിൽ സി.പി.എമ്മിന് 14 സീറ്റുകളുണ്ട്. മുസ് ലിം ലീഗിന് എട്ടും കോൺഗ്രസിന് മൂന്നും സീറ്റുണ്ട്.
ബി.ജെ.പിക്ക് അഞ്ചും എസ്.ഡി.പി.ഐക്ക് മൂന്നും സീറ്റുകളുണ്ട്. 1988 മുതല്‍ 2005 വരെ തുടര്‍ച്ചയായി 18 വര്‍ഷം യു.ഡി.എഫുമാണ് അന്നത്തെ കീഴൂര്‍-ചാവശ്ശേരി പഞ്ചായത്ത് ഭരിച്ചിരുന്നത്. 2005 മുതല്‍ 2015 വരെ എല്‍.ഡി.എഫും ഭരണം നടത്തി. നഗരസഭയായപ്പോൾ യു.ഡി.എഫ് മുന്നേറ്റം നടത്തിയെങ്കിലും ഭരണം കൈവിട്ടു. ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും കൃത്യതയോടെ വികസന രംഗത്ത് ഒട്ടേറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന അവകാശത്തിലാണ് മൂന്നാമത് തുടര്‍ഭരണത്തിനായി എല്‍.ഡി.എഫ് ജനവിധി തേടുന്നത്.
കൈവിട്ടുപോയ ഭരണം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് ശ്രമം. ആകെയുള്ള 34 വാര്‍ഡുകളില്‍ സി.പി.എം-34, സി.പി.ഐ-ഒന്ന്, ഐ.എന്‍.എല്‍-ഒന്ന്, കോണ്‍ഗ്രസ്-19, മുസ്ലിം ലീഗ്-13, ആര്.എസ്.പി-ഒന്ന്, സി.എം.പി-ഒന്ന്, ബി.ജെ.പി-34, എസ്.ഡി.പി.ഐ-17, വെല്‍ഫെയര്‍ പാര്‍ട്ടി-മൂന്ന് എന്നിങ്ങനെയാണ് മത്സര രംഗത്തുള്ളത്. പുതുതായി പയഞ്ചേരിയിലാണ് ഒരു വാര്‍ഡ് കൂട്ടിച്ചേർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.