അനാമിക സുരേഷ് ആർച്ചറി പരിശീലനത്തിൽ

അനാമിക സുരേഷ് ഖേലോ ഇന്ത്യ, സീനിയർ നാഷനൽ മീറ്റിലേക്ക്

ഇരിട്ടി: ആർച്ചറി റീകർവ് വിഭാഗം താരം അനാമിക സുരേഷിന്‌ ഖേലോ ഇന്ത്യ, സീനിയർ നാഷനൽ എന്നിവയിൽ പങ്കെടുക്കും. തൊണ്ടിയിൽ നടന്ന പ്രഥമ കേരള ഒളിമ്പിക്‌സ് ജില്ല മത്സരത്തിലും കോതമംഗലത്ത് നടന്ന സീനിയർ സ്റ്റേറ്റ് മത്സരത്തിലും ഒന്നാം സ്ഥാനം നേടുകയും പഞ്ചാബിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ യൂനിവേഴ്‌സിറ്റി മത്സരത്തിൽ 16ാമത് സ്ഥാനം നേടുകയും ചെയ്തതോടെയാണ് ഈ അവസരം തുറന്നത്. ഖേലോ ഇന്ത്യ മത്സരം ബംഗളൂരുവിലും സീനിയർ നാഷനൽ മീറ്റ് ജമ്മു-കശ്മീരിലുമാണ് നടക്കുക.

ആർച്ചറി റീകർവ് വിഭാഗം താരമാണ് അനാമിക സുരേഷ്. ഇരിട്ടി കടത്തുംകടവ് പുതുശ്ശേരിയിലെ കാർപെന്റർ തൊഴിലാളി സുരേഷിന്റെയും പരേതയായ കൃഷ്ണ സുരേഷിന്റെയും മകളാണ്. ആർച്ചറിയിൽ ജില്ല തലത്തിലും, സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും നേടിയിട്ടുണ്ട്.

വേൾഡ് യൂത്ത് ആർച്ചറി ചാമ്പ്യൻ ഷിപ്പിന്റെയും ഏഷ്യ കപ്പിന്റെയും ട്രയൽസിൽ പങ്കെടുത്തിരുന്നു. ഇതിൽ പങ്കെടുത്ത കേരളത്തിലെ ആദ്യത്തെ ഏകതാരമാണ് അനാമിക.

തുടർച്ചയായി മത്സരങ്ങളിൽ വിജയിച്ച് കയറുമ്പോഴും നാഷനൽ ചാമ്പ്യന്‍ഷിപ്പിന് അടക്കം മത്സരിക്കുമ്പോഴും പരിശീലനത്തിനും മത്സരത്തിനുമായി സ്വന്തമായി ഒരു വില്ല് എന്ന അനാമികയുടെ സ്വപ്നം ഇപ്പോഴും പൂവണിഞ്ഞിട്ടില്ല. ഇതിനായി ഉപയോഗിക്കുന്ന വില്ല് ഇന്ത്യയിൽ നിർമിക്കുന്നില്ല.

വിദേശത്തുനിന്നും വരുന്ന വില്ലിന് രണ്ട് ലക്ഷത്തോളമാണ് വില. സ്പോർട്സിനെയും കായിക താരങ്ങളെയും സ്നേഹിക്കുന്ന ആരെങ്കിലും സഹായിക്കാൻ മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണ് അനാമിക.

Tags:    
News Summary - Anamika Suresh into Khelo India Senior National Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.