പൊളിച്ചുനീക്കിയ തട്ടുകടകൾ കോർപറേഷൻ അധികൃതർ വാഹനത്തിൽ കയറ്റുന്നു

അനധികൃത തട്ടുകടകൾ പൊളിച്ചുനീക്കി

കണ്ണൂർ: നഗരത്തിലെ അനധികൃത തട്ടുകടകൾക്കെതിരെ നടപടി കടുപ്പിച്ച് കണ്ണൂർ കോർപറേഷൻ. പയ്യാമ്പലം ബീച്ച് റോഡരികിൽ പ്രവർത്തിക്കുന്ന അനധികൃത തട്ടുകടകൾ കോർപറേഷൻ പള്ളിക്കുന്ന് സോണൽ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. ജയമോഹന്റെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ നീക്കി. നീക്കിയ തട്ടുകടകൾ കോർപറേഷൻ ഓഫിസിലും ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലേക്കും മാറ്റി.

മേയർ പി. ഇന്ദിരയുടെ വാർഡുകൂടിയായ പയ്യാമ്പലത്താണ് അനധികൃത തട്ടുകടകൾക്കെതിരെ നടപടി തുടങ്ങിയത്. ഇവ നീക്കാനെത്തിയ ഉദ്യോഗസ്ഥർക്കു നേരെ കച്ചവടക്കാർ ഭീഷണിയുയർത്തിയിരുന്നു. ഇതൊന്നും വകവെക്കാതെയാണ് ഉദ്യോഗസ്ഥരുടെ നടപടി. നിരവധി അനധികൃത തട്ടുകടകളാണ് ബീച്ച് റോഡിൽ പ്രവർത്തിക്കുന്നത്. പലതവണ പരാതികൾ ഉയർന്നെങ്കിലും കോർപറേഷൻ അധികൃതർ നടപടി സ്വീകരിച്ചില്ല.

റോഡുകൾ കൈയടക്കി നടത്തുന്ന കച്ചവടം അപകട സാധ്യതയുണ്ടാക്കുന്നുണ്ട്. തട്ടുകടകൾ പുറന്തള്ളുന്ന മാലിന്യം റോഡിൽ തള്ളുന്നുവെന്ന പരാതിയുമുണ്ട്. വർഷങ്ങളായി കച്ചവടം ചെയ്യുന്ന തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാനായി നിരവധി തവണ യോഗം ചേർന്നെങ്കിലും ഇതുവരെ അന്തിമ തീരുമാനമായില്ല.

Tags:    
News Summary - Illegal street food huts demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.