ആറളം ഫാം ബ്ലോക്ക് 13ലെ തടം കളം കരിയിൽ ഒരുക്കിയ അനശ്വര കൃഷിക്കൂട്ടത്തിന്റെ ചെണ്ടുമല്ലിപ്പാടം
പഞ്ചായത്ത്, കൃഷി വകുപ്പ് അധികൃതർ സന്ദർശിക്കുന്നു
ആറളത്തെ ചെണ്ടുമല്ലിപ്പാടത്ത് വിളവെടുപ്പ് തുടങ്ങി
ആറളം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആറളം കൃഷിഭവൻ പരിധിയിൽ ആറളം ഫാം ബ്ലോക്ക് 13ലെ തടം കളം കരിയിൽ ഒരുക്കിയ അനശ്വര കൃഷിക്കൂട്ടത്തിന്റെ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. കൃഷി വകുപ്പിന്റെയും ടി.ആർ.ഡി.എമ്മിന്റെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും ആഭിമുഖ്യത്തിലാണ് പദ്ധതി ആരംഭിച്ചത്. അഞ്ച് ഏക്കറിൽ പൈലറ്റ് പദ്ധതി ആയാണ് ചെണ്ടുമല്ലി കൃഷിക്ക് തുടക്കംകുറിച്ചിട്ടുള്ളത്.
ഓണക്കാലത്തേക്ക് വിളവെടുപ്പിനായി 12 ഏക്കറിൽ ചെണ്ടുമല്ലി തൈകൾ, ജമന്തി തൈകൾ നട്ടുകഴിഞ്ഞു. കാടുപിടിച്ച് തരിശായി കിടന്ന സ്ഥലത്ത് കൃഷി ചെയ്യുന്നതിലൂടെ വന്യജീവികളുടെ ഇടപെടൽ കുറക്കുവാൻ സാധിച്ചിട്ടുണ്ട്. ജില്ല കൃഷി ഓഫിസിലെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന വി.കെ. അജിമോൾ, ഇരിട്ടി കൃഷി അസി. ഡയറക്ടർ കെ. ബീന, ആറളം കൃഷി ഭവൻ സീനിയർ കൃഷി അസിസ്റ്റന്റ് സി.കെ. സുമേഷ്, കൃഷിക്കൂട്ടം സെക്രട്ടറി കുമാരൻ കോട്ടി, പ്രസിഡന്റ് ഷൈല ഭരതൻ എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷി നടത്തുന്നത്.
ചെണ്ടുമല്ലി കൃഷിയെ കൂടാതെ അഞ്ച് ഏക്കർ സ്ഥലത്ത് പച്ചമുളക്, അത്രതന്നെ സ്ഥലത്ത് ചാമ, മുത്താറി എന്നിവയും കൃഷി ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.