ഭൂജല വകുപ്പ് ധര്‍മടം മണ്ഡലത്തില്‍ നടപ്പാക്കിയ കിണര്‍ റീചാര്‍ജ് പദ്ധതി വേങ്ങാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്യുന്നു
വേങ്ങാട്: ഭൂജല വകുപ്പ് സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി ധർമടം മണ്ഡലത്തിൽ നടപ്പാക്കിയ കിണർ റീചാർജ് പദ്ധതി വേങ്ങാട് ഗ്രാമപഞ്ചായത്ത് ഹാളിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു.
വേങ്ങാട് പഞ്ചായത്ത് ഓഫിസ്, എ.കെ.ജി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ പെരളശ്ശേരി, ഗവ. ബ്രണ്ണൻ കോളജ് ധർമടം, ചെമ്പിലോട് പഞ്ചായത്ത് ഓഫിസ്, ഗണപതി വിലാസം ബേസിക് യു.പി സ്കൂൾ പിണറായി, കണ്ണാടിവെളിച്ചം ബഡ്സ് സ്കൂൾ, മുഴപ്പിലങ്ങാട് ഹയർ സെക്കൻഡറി സ്കൂൾ, കടമ്പൂർ പഞ്ചായത്ത് ഓഫിസ്, മുഴപ്പാല വെറ്ററിനറി ആശുപത്രി, ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗീത അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രതിനിധി പി. ബാലൻ മുഖ്യാതിഥിയായി. ഭൂജലവകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ.പി. ധനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഇ.എം. സുനീഷയും ജില്ല ഓഫിസർ ബി. ഷാബിയും ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.