ഗോപികയും കുടുംബവും താമസിക്കുന്ന പ്ലസ്​റ്റിക്​ കൂര

ഈ ചോർന്നൊലിക്കുന്ന കൂരയിലുണ്ട്​​ 'ഫുൾ എ പ്ലസ്​' മിടുക്കി


ക​ണ്ണൂ​ർ: പ്ലാ​സ്​​റ്റി​ക്കു​കൊ​ണ്ട്​​ മൂ​ടി​യ ഈ ​കൊ​ച്ചു​കു​ടി​ലി​ലെ മ​ൺ​ത​റ​യി​ലി​രു​ന്ന്​ പ​ഠി​ച്ചാ​ണ്​​ ഗോ​പി​ക എ​ന്ന മി​ടു​ക്കി എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സ്​ നേ​ടി​യ​ത്. മാ​ലൂ​ർ ക​രോ​ത്ത് വ​യ​ൽ സ്വ​ദേ​ശി​ക​ളാ​യ രാ​ജീ​വ‍െൻറ​യും ര​ജി​ത​യു​ടെ​യും മ​ക​ളാ​ണ്​ ഇ​ല്ലാ​യ്​​മ​യി​ലും നേ​ട്ടം കൊ​യ്​​ത​ത്​. മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന്​ പ​ത്താം ത​ര​ത്തി​ൽ ഫു​ൾ എ ​പ്ല​സ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​വ​രു​ടെ വീ​ടു​ക​ളി​ൽ ചെ​ന്ന് അ​നു​മോ​ദി​ക്കു​ന്ന​തി‍‍െൻറ ഭാ​ഗ​മാ​യി കോ​ൺ​ഗ്ര​സ്​ ഭാ​ര​വാ​ഹി​ക​ൾ ഗോ​പി​ക​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ശോ​ച്യാ​വ​സ്​​ഥ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ടാ​ർ​പോ​ളി​നും തു​ണി​യും വ​ലി​ച്ചു​കെ​ട്ടി​യ ഒ​റ്റ​മു​റി വീ​ട്ടി​ൽ പ​ഠി​ക്കാ​ൻ ക​സേ​ര​യോ മേ​ശ​യോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ അ​ച്ഛ‍െൻറ വ​രു​മാ​നം ര​ണ്ട്​ കു​ട്ടി​ക​ളു​ടെ പ​ഠ​ന​മ​ട​ക്ക​മു​ള്ള നി​ത്യ​ചെ​ല​വി​ന്​ പോ​ലും തി​ക​യാ​ത്ത അ​വ​സ്​​ഥ​യാ​ണ്. ഒ​മ്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന നി​വേ​ദ് എ​ന്ന സ​ഹോ​ദ​ര​നും ഗോ​പി​ക​ക്കു​ണ്ട്. മാ​ലൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കോ​മേ​ഴ്സ് ബാ​ച്ചി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ച്ചി​ട്ടു​ണ്ട്​ ഈ ​മി​ടു​ക്കി​ക്ക്.

ഇ​വ​ർ താ​മ​സി​ക്കു​ന്ന വീ​ടി​ന് ന​മ്പ​ർ ല​ഭി​ക്കാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​ർ ഭ​വ​ന പ​ദ്ധ​തി​യി​ലൊ​ന്നും കു​ടും​ബം ഇ​ടം​പി​ടി​ച്ചി​ട്ടി​ല്ല. സ​ന്മ​ന​സ്സു​ക​ൾ സ​ഹാ​യി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ഈ ​കു​ടും​ബ​ത്തി​ന്​ സ്വ​ന്ത​മാ​യൊ​രു വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​വു​ക​യു​ള്ളൂ. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലൂ​ർ പ​ഞ്ചാ​യ​ത്തം​ഗം കാ​ഞ്ഞ​രോ​ളി രാ​ഘ​വ​ൻ മാ​സ്​​റ്റ​ർ ചെ​യ​ർ​മാ​നും സി. ​ഭാ​ർ​ഗ​വ​ൻ ക​ൺ​വീ​ന​റു​മാ​യി ഗോ​പി​ക ഭ​വ​ന നി​ർ​മാ​ണ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് തൃ​ക്ക​ടാ​രി​പ്പൊ​യി​ൽ ശാ​ഖ​യി​ൽ അ​ക്കൗ​ണ്ടും (ന​മ്പ​ർ -40498 1010 28030) തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഐ.​എ​ഫ്.​എ​സ്​ കോ​ഡ്​ -KL GBOO40498. ഗൂ​ഗ്​​ൾ പേ ​ന​മ്പ​ർ -8848880759.



Tags:    
News Summary - gopika need a good home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.