ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​ക്കെ​തി​രെ യൂ​ട്യൂ​ബ്​ ബ്ലോ​ഗ​ർമാരായ എ​ഫ്​ ക്രൂ​യ്​​സേ​ഴ്​​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​കോ​ട്​ മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ ബു​ള്ള​റ്റ്​ ത​ള്ളി​യു​ള്ള പ്ര​തി​ഷേ​ധ​യാ​ത്ര ക​ണ്ണൂ​രി​ലെ​ത്തി​യ​പ്പോ​ൾ

ഇന്ധന വില വില്ലനായി; രാജ്യം ചുറ്റാനിറങ്ങിയവർ പ്രതിഷേധ യാത്രയിൽ

ക​ണ്ണൂ​ർ: രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജി​ല്ല​ക​ളും താ​ണ്ടി ഇ​ന്ത്യ​യെ അ​റി​യാ​ൻ വി​നോ​ദ​യാ​ത്ര​ക്കൊ​രു​ങ്ങി​യ യു​വാ​ക്ക​ൾ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​ക്കെ​തി​രെ പ്ര​തി​ഷേ​ധ​യാ​ത്ര​യു​മാ​യി ബു​ള്ള​റ്റ്​ ത​ള്ളി കേ​ര​ളം​ചു​റ്റു​ക​യാ​ണ്. ത​ല​ശ്ശേ​രി ക​തി​രൂ​ർ സ്വ​ദേ​ശി​ക​ളും എ​ഫ്​ ക്രൂ​യ്​​സേ​ഴ്സ്​ യൂ​ട്യൂ​ബ്​ ബ്ലോ​ഗ​ർ​മാ​രു​മാ​യ അ​സ​റു​ദ്ദീ​നും ഷ​ഹീ​മു​മാ​ണ്​ ​വേ​റി​ട്ട പ്ര​തി​ഷേ​ധ​വു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ​ത്.

കാ​സ​ർ​കോ​ട്​ മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ എ​ല്ലാ ജി​ല്ല​ക​ളി​ലൂ​ടെ​യും പ്ര​തി​ഷേ​ധ​യാ​ത്ര പ്ര​യാ​ണം ന​ട​ത്തും. വ്യാ​പാ​രി​യാ​യ അ​സ​റു​ദ്ദീ​നും എ​ൻ​ജി​നീ​യ​റാ​യ ഷ​ഹീ​മും യാ​ത്ര​യോ​ടു​ള്ള പ്ര​ണ​യ​ത്തെ തു​ട​ർ​ന്നാ​ണ്​ ഇ​ന്ത്യ​യെ അ​റി​യാ​ൻ യാ​ത്ര​ക്കൊ​രു​ങ്ങി​യ​ത്. പെ​ട്രോ​ൾ​വി​ല 100 ക​ട​ന്ന​തോ​ടെ പ്ര​തി​ഷേ​ധ​ത്തി​ന്​ ശേ​ഷ​മാ​കാം വി​നോ​ദ​യാ​ത്ര​യെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു.

രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​വ​രെ​യാ​ണ്​ യാ​ത്ര. രാ​ത്രി മു​റി​യെ​ടു​ത്ത്​ വി​ശ്ര​മി​ക്കും. ആ​ഗ​സ്​​റ്റ്​ അ​ഞ്ചി​ന്​ കാ​സ​ർ​കോ​ടു​നി​ന്ന്​ യാ​ത്ര തു​ട​ങ്ങി​യെ​ങ്കി​ലും താ​മ​സ​സ്ഥ​ല​ത്തെ ടെ​റ​സി​ൽ​നി​ന്ന്​ വീ​ണ്​ അ​സ​റു​ദ്ദീ​ന്​ പ​രി​ക്കേ​റ്റ​തോ​ടെ ഒ​രാ​ഴ്​​ച​യോ​ളം യാ​ത്ര മു​ട​ങ്ങി. ശ​നി​യാ​ഴ്​​ച​യാ​ണ്​ പു​ന​രാ​രം​ഭി​ച്ച​ത്.


Tags:    
News Summary - Fuel prices ; youtubers Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.