പയ്യന്നൂർ: രാമന്തളിയിൽ തളർന്നുവീണ പശുവിന് രക്ഷകരായി അഗ്നിരക്ഷാ സേന. കാരന്താട് ബാലകൃഷ്ണൻ എന്നയാളുടെ ഗർഭിണിയായ പശുവാണ് വയലിൽ തളർന്നുവീണത്. വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫിസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലെത്തിയ പയ്യന്നൂർ അഗ്നിരക്ഷാ സേന ഹോസ് ബെൽറ്റ് ഉപയോഗിച്ച് പശുവിനെ കരയിലെത്തിച്ചു. തുടർന്ന് വെറ്ററിനറി ജീവനക്കാരുടെ സഹായത്തോടെ കൗ ലിഫ്റ്ററിൽ ഉയർത്തി നിർത്തുകയും ചെയ്തു.
ജീവനക്കാരായ ജുബിൻ എ. ജോണി, എം. നന്ദകുമാർ, യു. വിനീഷ്, ജിജേഷ് രാജഗോപാൽ, അഖിൽ എ. വിശ്വൻ, കലേഷ് വിജയൻ, ഹോംഗാർഡുമാരായ എം. രാജീവൻ, കെ. തമ്പാൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.