ന്യൂമാഹി: തലശ്ശേരി മാഹി ബൈപാസ് കടന്നു പോകുന്ന മങ്ങാട് കുനിയിൽ മാലിന്യം തള്ളിയ ഭാഗത്ത് അധികൃതരെത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്നുള്ള എൻഫോഴ്സ്മെന്‍റ് സ്ക്വാഡാണ് പരിശോധന നടത്തിയത്. മാധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ പരിശോധനക്കെത്തിയത്.
കെട്ടിട നിർമാണ അവശിഷ്ടങ്ങൾ, തരംതിരിക്കാതെയുള്ള അജൈവമാലിന്യങ്ങൾ എന്നിവ പരിസ്ഥിതി പ്രധാന്യമുള്ള പ്രദേശമായ കണ്ടൽക്കാട്ടിലാണ് തള്ളിയിരിക്കുന്നത്. മാലിന്യക്കൂമ്പാരം പരിശോധിച്ചതിൽനിന്ന് തള്ളിയവരെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടികളുണ്ടാവുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.