കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇനി ഇലക്​ട്രിക് കാര്‍ യാത്ര

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍ക്ക് ഇ​നി ഇ​ല​ക്ട്രി​ക് കാ​റി​ല്‍ യാ​ത്ര ചെ​യ്യാം. വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്രീ​പെ​യ്ഡ് ടാ​ക്‌​സി സ​ര്‍വി​സ് ഏ​റ്റെ​ടു​ത്ത കാ​ലി​ക്ക​റ്റ് ടൂ​ര്‍സ് ആ​ന്‍ഡ് ട്രാ​വ​ല്‍സ് ക​മ്പ​നി​യാ​ണ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ 3.30ന് ​വി​മാ​ന​ത്താ​വ​ള ടെ​ര്‍മി​ന​ലി​ല്‍ കി​യാ​ല്‍ എം.​ഡി വി. ​തു​ള​സി​ദാ​സ് ഇ​ല​ക്​​ട്രി​ക് കാ​റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. സ​ബ് ക​ല​ക്ട​ര്‍ ആ​സി​ഫ് കെ. ​യൂ​സു​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ക​ണ്ണൂ​ര്‍ ആ​ര്‍.​ടി.​ഒ ഇ.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ അ​നി​ത വേ​ണു, കീ​ഴ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എം. ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും. തു​ട​ക്ക​ത്തി​ല്‍ മൂ​ന്ന് ഇ​ല​ക്​​ട്രി​ക് കാ​റു​ക​ളാ​ണ് സ​ർ​വി​സ് ന​ട​ത്തു​ക.

പി​ന്നീ​ട് എ​ണ്ണം കൂ​ട്ടും. ഒ​രു ചാ​ര്‍ജി​ങ്ങി​ല്‍ 180 കി​ലോ​മീ​റ്റ​റാ​ണ്​ സ​ർ​വി​സ് ന​ട​ത്താ​ന്‍ സാ​ധി​ക്കു​ക. നി​ല​വി​ല്‍ ചാ​ര്‍ജി​ങ് സ്‌​റ്റേ​ഷ​ന്‍ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മാ​ത്ര​മാ​ണു​ള്ള​ത്. മ​ട്ട​ന്നൂ​ര്‍, കൂ​ത്തു​പ​റ​മ്പ്, ത​ല​ശ്ശേ​രി, പ​യ്യ​ന്നൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ കൂ​ടി ചാ​ര്‍ജി​ങ് സ്‌​റ്റേ​ഷ​ന്‍ വ​രു​ന്ന​തോ​ടെ കാ​റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് എം.​ഡി ഷൈ​ജു ന​മ്പ​റോ​ന്‍ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.