Posted On
date_range Updated On
date_range ചാരായവും വാഷും വീട്ടുവളപ്പിൽ സൂക്ഷിച്ച കേസിലെ പ്രതി റിമാൻഡിൽ
പേരാവൂർ: ചാരായവും വാഷും വാറ്റുപകരണങ്ങളും വീട്ടുവളപ്പിൽ സൂക്ഷിച്ച കേസിലെ പ്രതി മടപ്പുരച്ചാലിലെ വാഴേപ്പടവിൽ വീട്ടിൽ മത്തായിയെ (64) പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്ത് അറസ്റ്റ് ചെയ്തു.
2020 ഏപ്രിൽ 19ന് 200 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും വീട്ടുവളപ്പിൽ സൂക്ഷിച്ച് കൈകാര്യംചെയ്ത കുറ്റത്തിന് പ്രിവൻറിവ് ഓഫിസർ എം.പി. സജീവനും സംഘവും കൂടി കണ്ടുപിടിച്ച കേസിലെ മുങ്ങിനടന്ന പ്രതി അന്വേഷണത്തിനിടെ പേരാവൂർ എക്സൈസ് ഓഫിസിൽ നേരിട്ട് കീഴടങ്ങുകയായിരുന്നു.കൂത്തുപറമ്പ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.