കുട്ടികളുടെ പാർക്കിൽ ജീവനക്കാരനായി പോക്​സോ കേസ്​ പ്രതി

ക​ണ്ണൂ​ർ: ന​ഗ​ര​മ​ധ്യ​ത്തി​ൽ തു​റ​ന്ന കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ൽ പോ​ക്​​സോ കേ​സ്​ പ്ര​തി​യെ ജീ​വ​ന​ക്കാ​ര​നാ​ക്കി​യ​ത്​ വി​വാ​ദ​മാ​യി. സ്​​​ത്രീ​ക​ളും കു​ട്ടി​ക​ളു​മെ​ത്തു​ന്ന കോ​ർ​പ​റേ​ഷ​െൻറ കീ​ഴി​ലു​ള്ള എ​സ്.​എ​ൻ പാ​ർ​ക്കി​ലാ​ണ്​ പോ​ക്​​സോ കേ​സ്​ പ്ര​തി​യെ താ​ൽ​കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി നി​യ​മി​ച്ച​ത്.

ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ പാ​ർ​ക്കി​െൻറ ഉ​ദ്​​ഘാ​ട​നം നേ​ര​ത്തെ ക​ഴി​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന്​ കോ​വി​ഡ്​ പ്രോ​േ​ട്ടാ​കോ​ൾ അ​നു​സ​രി​ച്ച്​ അ​ട​ച്ചി​ട്ട പാ​ർ​ക്ക്​ ​വെ​ള്ളി​യാ​ഴ്​​ച കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ അ​ഡ്വ. ടി.​ഒ. മോ​ഹ​ന​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ തു​റ​ന്നു​കൊ​ടു​ത്ത​ത്. പ്ര​തി​യെ പാ​ർ​ക്കി​െൻറ കെ​യ​ർ ടേ​ക്ക​റാ​യാ​ണ്​ കോ​ർ​പ​റേ​ഷ​ൻ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

ജി​ല്ല ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​വെ​ച്ച്​ 16 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ​യാ​ണ്​ ​ജീ​വ​ന​ക്കാ​ര​നാ​യി നി​യ​മി​ച്ച​ത്. ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​െൻറ വി​ചാ​ര​ണ ഇ​നി​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. കോ​ട​തി​യി​ൽ കേ​സി​െൻറ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ഇ​ദ്ദേ​ഹ​ത്തെ അ​ടി​യ​ന്ത​ര​മാ​യി നീ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ മേ​യ​ർ​ക്ക്​ പ​രാ​തി ന​ൽ​കു​മെ​ന്ന്​ താ​ളി​ക്കാ​വ്​ വാ​ർ​ഡ്​ കൗ​ൺ​സി​ല​ർ ചി​ത്തി​ര ശ​ശി​ധ​ര​ൻ അ​റി​യി​ച്ചു. കു​ട്ടി​ക​ളും സ്​​ത്രീ​ക​ളു​മെ​ത്തു​ന്ന പാ​ർ​ക്കി​ൽ കൃ​ത്യ​മാ​യി അ​ന്വേ​ഷി​ക്കാ​തെ ജീ​വ​ന​ക്കാ​ര​നെ നി​യ​മി​ച്ച കോ​ർ​പ​റേ​ഷ​െൻറ വീ​ഴ്​​ച​യാ​ണ്​ വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്.

News Summary - Defendant in pocso case as an employee at a childrens park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.