ഇരിട്ടി ഉപജില്ലയിലെ പെരിങ്കരി ജി.എച്ച്.എസിൽ പുതുതായി പ്രവർത്തനം തുടങ്ങിയ ക്രിയേറ്റിവ് കോർണർ
കണ്ണൂർ: എല്‍.ഇ.ഡി ബള്‍ബ് നിർമാണം, കാര്‍പെന്ററി, ഡിസൈനിങ്, കുക്കിങ്, അഗ്രികൾചര്‍ ഫാമിങ് എന്നീ മേഖലകളിൽ വിദ്യാർഥികൾക്ക് പുത്തന്‍ വേദികളൊരുക്കി ക്രിയേറ്റിവ് കോര്‍ണര്‍. പഠന ലക്ഷ്യങ്ങള്‍ക്ക് പുതിയ മുഖച്ഛായ നല്‍കിയാണ് സമഗ്രശിക്ഷ കേരള സ്റ്റാര്‍സ് പദ്ധതിയിലൂടെ ജില്ലയിലെ യു.പി ക്ലാസുകളിലെ കുട്ടികള്‍ക്കായി ക്രിയേറ്റിവ് കോര്‍ണര്‍ ഒരുക്കിയത്. 35 വിദ്യാലയങ്ങളിലാണ് നിലവിൽ പ്രവര്‍ത്തനം തുടങ്ങിയത്.
വിവിധ മേഖലകളിലുള്ള ക്ലാസുകളാണ് ക്രിയേറ്റിവ് കോര്‍ണറിലൂടെ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, പ്ലംബിങ് ഉപകരണങ്ങള്‍, ഗ്യാസ് സ്റ്റൗ, പാത്രങ്ങള്‍, തയ്യില്‍ മെഷീന് എന്നിവയും ലാബിലേക്ക് ആവശ്യമായ ഫര്‍ണിച്ചറും ഉള്‍പ്പെടുത്തിയാണ് ഓരോ സ്കൂളിലും ക്രിയേറ്റിവ് കോര്‍ണര്‍ തയാറാക്കിയത്.
10 സെഷനുകളായി നടത്തുന്ന ക്ലാസുകള്‍ സൗജന്യമാണ്. വിദ്യാഭ്യാസവും തൊഴിലഭ്യാസവും കൈകോര്‍ത്തുള്ള ഈ പദ്ധതി വിദ്യാഭ്യാസ രംഗത്തെ വലിയൊരു ചുവടുവെപ്പാണ്. സമഗ്രശിക്ഷ കേരള സ്റ്റാര്‍സ് പദ്ധതിയിലൂടെ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ സഹകരണത്തോടെയാണ് സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.