ചില്ലറ ചില്ലറയായി തന്നെ ഈടാക്കണം; ഉത്തരവ് നൽകി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ

പഴയങ്ങാടി: കടകളും വാണിജ്യ സ്ഥാപനങ്ങളും റേഷൻ കടകളും വിനിമയം നടത്തുമ്പോൾ സാധനങ്ങളുടെ വില ചില്ലറയായാണ് നിജപ്പെടുത്തിയിട്ടുള്ളതെങ്കിൽ, തുക റൗണ്ട് ചെയ്ത് ഈടാക്കരുതെന്നും നിശ്ചയിക്കപ്പെട്ട തുക മാത്രമേ ഈടാക്കാൻ പാടുള്ളുവെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ സംസ്ഥാനത്തെ ജില്ലാ സപ്ലൈ ഓഫീസർമാർക്ക്  ഉത്തരവ് നൽകി.

ഡിജിറ്റൽ പേമെന്‍റ്  തുകകളുടെ നിർബന്ധിത റൗണ്ട് അപ് എന്ന വഷയത്തിലുന്നി നൽകിയതാണ്ഉ ത്തരവ്. എന്നാൽ  യു.പി.ഐ. സൗകര്യമില്ലാത്ത ഭൂരിഭാഗം റേഷൻ കടകളും ഉപഭോക്താക്കളിൽ നിന്ന് തുക റൊക്കമായി സ്വീകരിക്കുമ്പോഴും ഇതു വരെയും വില റൗണ്ട് അപ്  ചെയ്താണ് ഈടാക്കുനത്. ഉദാഹരണത്തിനു ഈ മാസത്തെ റേഷൻ വിഹിതം വെള്ളക്കാർഡിന് രണ്ടു കിലോ അരിയുടെ വില നിശ്ചയിച്ചത് ഒരു കിലോ അരിക്ക് 10 രൂപ 90 പൈസ നിരക്കിലാണ്. റേഷൻ വിഹിതമായ രണ്ട് കിലോ അരിക്ക് 21 രൂപ 80 പൈസക്ക് പകരം 22 രൂപ ഈടാക്കരുതെന്നാണ് ഉത്തരവ്. വിനിമയത്തിൽ നിലവിലില്ലാത്ത 20 പൈസ തിരിച്ചു നൽകാൻ വ്യാപാരിക്കോ പകരം 21 രൂപ 80 പൈസ നൽകാൻ ഉപഭോക്താവിനോ സാധ്യമല്ലെന്നിരിക്കെ ഉത്തരവിന്‍റെ പ്രസക്തി വിവാദമാവുകയാണ്.

2011 മുതൽ 25 പൈസയും അതിൽ താഴെയുള്ള എല്ലാ നാണയങ്ങളും പണമായിരിക്കില്ലെന്ന് കേന്ദ്രസർക്കാർ നോട്ടിഫിക്കേഷൻ രേഖപ്പെടുത്തിയിരിക്കെയാണ് വാണിജ്യ സ്ഥാപനങ്ങൾ റൗണ്ട് അപ്പായി തുകകൾ ഈടാക്കുന്നില്ലെന്ന് പരിശോധന വേളകളിൽ ജില്ലാ സപ്ലൈ ഓഫീസർമാർ ഉറപ്പ് വരുത്തണമെന്നെ ഉപഭോക്തൃകാര്യ കമ്മീഷണറുടെ ഉത്തരവ്.

Tags:    
News Summary - Consumer Affairs Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.