ആ​ല്‍ഫ്ര​ഡ്

പാടിയോട്ടുചാല്‍ സ്വദേശിക്ക് സിവിൽ സര്‍വിസ് റാങ്ക്

പാ​ടി​യോ​ട്ടു​ചാ​ല്‍: അ​ഖി​ലേ​ന്ത്യ സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യി​ൽ പാ​ടി​യോ​ട്ടു​ചാ​ല്‍ സ്വ​ദേ​ശി​യാ​യ ഒ.​വി. ആ​ല്‍ഫ്ര​ഡ് 310ാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. പാ​ടി​യോ​ട്ടു​ചാ​ല്‍ ഒ​ര​പ്പാ​നി​യി​ല്‍ ഒ.​ജെ. വി​ന്‍സെൻറി​െൻറ​യും ത്രേ​സ്യാ​മ്മ​യു​ടെ​യും മ​ക​നാ​ണ്.

ചെ​റു​പു​ഴ സെൻറ്​ ജോ​സ​ഫ്സ് ഹെെ​സ്കൂ​ള്‍, കാ​ക്കേ​ഞ്ചാ​ല്‍ സെൻറ്​ മേ​രീ​സ് ഹെെ​സ്കൂ​ള്‍, തോ​മാ​പു​രം ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശേ​ഷം ബം​ഗ​ളൂ​രു ക്രൈ​സ്​​റ്റ്​ കോ​ള​ജി​ല്‍ നി​ന്നും ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​നി​ല്‍ ബി​രു​ദ പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി. തു​ട​ര്‍ന്ന് ഒ​രു വ​ർ​ഷം ഡ​ല്‍ഹി​യി​ല്‍ സോ​ഫ്റ്റ്‌​വെ​യ​ര്‍ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്തു. പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്തെ ഐ ​ലേ​ണ്‍ അ​ക്കാ​ദ​മി​യി​ല്‍ സി​വി​ല്‍ സ​ര്‍വി​സ് പ​രി​ശീ​ല​ന​ത്തി​നു ചേ​ര്‍ന്നു. ര​ണ്ടാ​മ​ത്തെ ശ്ര​മ​ത്തി​ലാ​ണ് ആ​ല്‍ഫ്ര​ഡ് റാ​ങ്കോ​ടെ സി​വി​ൽ സ​ർ​വി​സ് ക​ര​സ്ഥ​മാ​ക്കി​യ​ത്.



Tags:    
News Summary - Civil service rank for a native of Padiyottuchal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.