മേക്കുന്നിൽ ബസും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
Posted On
date_range Updated On
date_range മേക്കുന്നിൽ വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്
പെരിങ്ങത്തൂർ: മേക്കുന്ന് ടൗണിൽ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെ ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. സ്കൂട്ടർ യാത്രികർക്ക് പരിക്കേറ്റു. സ്കൂട്ടർ ഓടിച്ച മാനന്തേരി വണ്ണാത്തി മൂലയിലെ കെ. പ്രണവ്, നരവൂർ കക്കാട് പുതിയ പറമ്പിലെ സന്തോഷ് എന്നിവർക്കാണ് പരിക്ക്. ഇതിൽ സന്തോഷിന്റെ തലക്ക് സാരമായ പരിക്കേറ്റു. വലത് തുടയുടെ എല്ല് പൊട്ടിയിട്ടുണ്ട്. ഇയാൾ അബോധാവസ്ഥയിലാണ്. ഇരുവരെയും തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.