Posted On
date_range Updated On
date_range നിർത്തിയിട്ട കാർ ഉരുണ്ടുനീങ്ങി മറിഞ്ഞു: വൻ ദുരന്തമൊഴിവായി
ഉരുവച്ചാൽ: നിർത്തിയിട്ട കാർ ഉരുണ്ടുനീങ്ങി മറിഞ്ഞ് വൻ ദുരന്തമെഴിവായി. ഉരുവച്ചാൽ കടപ്പുറത്തെ ഗൃഹപ്രവേശന ചടങ്ങിന് എത്തിയ മരുതായി സ്വദേശിയുടെ കാറാണ് അപകടത്തിൽപെട്ടത്. റോഡരികിൽ നിർത്തിയിട്ട കാറിൽ ഉണ്ടായിരുന്നവർ ഗൃഹപ്രവേശന വീട്ടിൽ എത്തിയ ഉടനെ കാർ ഉരുണ്ട് മുന്നോട്ട്നീങ്ങി വയലിലേക്ക് മറിയുകയായിരുന്നു.
അപകട സമയം വഴിയിൽ കുട്ടികൾ അടക്കമുള്ള നിരവധി പേർ നടന്നു പോവുന്നുണ്ടായിരുന്നു.കാർ നീങ്ങുന്നത് വഴിയാത്രക്കാരുടെ ശ്രദ്ധയിൽപെട്ടതിനാൽ ദുരന്ത മൊഴിവാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.