Posted On
date_range Updated On
date_range റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി
തലശ്ശേരി: ചെണ്ടയാട് ഓട്ടോ സ്റ്റാന്‍ഡിന് മുന്‍വശത്തെ റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി. കൂത്തുപറമ്പ് എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷ്, വി.സി. സുകേഷ് കുമാർ, യു. ഷാജി, കെ. ബിജു എന്നിവരടങ്ങുന്ന സംഘമാണ് 77 സെ.മീ. നീളം വരുന്ന കഞ്ചാവ് ചെടി കണ്ടെത്തിയത്. കഞ്ചാവ് ചെടി എക്സൈസ് ഓഫിസിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.