മാ​ലൂ​രി​ൽ നിന്ന് മ​യ​ക്കു​വെ​ടി വെ​ച്ച് പി​ടി​കൂ​ടി​യ പു​ലി

മാലൂരിൽ പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്ത സംഭവം; കെ​ണി​വെച്ച​യാ​ളെ കേ​സി​ൽ പ്ര​തി ചേ​ർ​ക്കും

മാ​ലൂ​ർ: മാ​ലൂ​ർ കെ.​പി.​ആ​ർ ന​ഗ​ർ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ പ​ന്നി​ക്കെ​ണി കു​രു​ക്കി​ൽ പു​ലി കു​ടു​ങ്ങി. മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​ച്ച ശേ​ഷം ആ​റ​ളം ഫാം 13 ​ബ്ലോ​ക്കി​ലെ ആ​ർ.​ആ​ർ​ടി കേ​ന്ദ്ര​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​നി​ടെ പു​ലി ച​ത്തു. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കു​ണ്ടാ​യ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വ​നം വ​കു​പ്പി​ന്റെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം രാ​ത്രി​യോ​ടെ പു​ലി​യു​ടെ ജ​ഡം സം​സ്ക​രി​ച്ചു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച നാ​ലോ​ടെ കെ.​പി.​ആ​ർ ന​ഗ​ർ-​കാ​ഞ്ഞി​ലേ​രി റോ​ഡി​ൽ പെ​രു​വ​ങ്ങാ​ട്ട​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ കു​രു​ക്കി​ൽ കു​ടു​ങ്ങി​യ പു​ലി​യാ​ണ് ച​ത്ത​ത്. ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് വ​നം​വ​കു​പ്പ് പു​ലി ച​ത്ത​താ​യു​ള്ള വി​വ​രം പു​റ​ത്തു​വി​ട്ട​ത്. മ​യ​ക്ക് വെ​ടി​വ​ച്ചു പി​ടി​കൂ​ടി​യ പു​ലി​യെ രാ​വി​ലെ 11.10 ഓ​ടെ​യാ​ണ് സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് വ​നം വ​കു​പ്പി​ന്റെ പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​യ​ത്.

ആ​റ​ളം ഫാം 13ാം ​ബ്ലോ​ക്കി​ലെ ആ​ർ.​ആ​ർ.​ടി​യു​ടെ കേ​ന്ദ്ര​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷം സാ​ധാ​ര​ണ നി​ല​യി​ലാ​വു​ന്ന പു​ലി​യെ പി​ന്നീ​ട് വ​യ​നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഉ​ച്ച​യോ​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കു​ണ്ടാ​യ പ​രു​ക്ക് മൂ​ലം പു​ലി ച​ത്തു. സം​ഭ​വ​ത്തി​ൽ സ്ഥ​ല​മു​ട​മ രാ​മ​കൃ​ഷ്ണ​നെ ഒ​ന്നാം പ്ര​തി​യാ​ക്കി കേ​സ് എ​ടു​ക്കു​മെ​ന്ന പ്ര​ചാ​ര​ണം അ​ധി​കൃ​ത​ർ നി​ഷേ​ധി​ച്ചു. താ​ന​ല്ല കെ​ണി വ​ച്ച​തെ​ന്നും ആ​രാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്ന് അ​റി​യി​ല്ലെ​ന്നും രാ​മ​കൃ​ഷ്ണ​ൻ ആ​ദ്യ​മേ അ​ധി​കൃ​ത​രോ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കെ​ണി​വ​ച്ച​യാ​ളെ ക​ണ്ടെ​ത്തി കേ​സി​ൽ പ്ര​തി​ചേ​ർ​ക്കും. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച നാ​ലോ​ടെ​യാ​ണ് പു​ലി കെ​ണി​യി​ൽ കു​ടു​ങ്ങി​യ​ത്. സ​മീ​പ​വാ​സി​യു​ടെ പ​ശു​ക്ക​ൾ നി​ര​ന്ത​രം ക​ര​യു​ന്ന ശ​ബ്ദം കേ​ട്ട് സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ എ​ത്തു​മ്പോ​ഴാ​ണ് പ​ശു​വി​ന്റെ ആ​ല​ക്കു​സ​മീ​പ​ത്തെ പ​റ​മ്പി​ൽ പു​ലി​യെ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ വ​നം വ​കു​പ്പും പൊ​ലീ​സും ജ​ന​പ്ര​തി​നി​ധി​ക​ളും സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി.

രാ​വി​ലെ ഒ​മ്പ​തോ​ടെ മ​യ​ക്ക് വെ​ടി വെ​ക്കു​ന്ന​തി​ന് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ഇല്യാ​സ് റാ​വു​ത്ത​റും സം​ഘ​വും എ​ത്തി. 9.56നാ​ണ് ആ​ദ്യ മ​യ​ക്കു​വെ​ടി വെ​ക്കു​ന്ന​ത്. 10.45 ഓ​ടെ​യാ​ണ് മ​യ​ങ്ങി എ​ന്നു​റ​പ്പ് വ​രു​ത്തി​യ ശേ​ഷം പു​ലി​യെ പി​ടി​കൂ​ടി വ​നം​വ​കു​പ്പി​ന്റെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി കൊ​ണ്ടു​പോ​യ​ത്. രാ​വി​ലെ ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്ത് ക​ണ്ണ​വം ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി സു​ര​ക്ഷ മു​ൻ​നി​ർ​ത്തി പു​ലി കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്തി​ന് ചു​റ്റും വ​ല കെ​ട്ടി തി​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പു​ലി​യു​ടെ വ​യ​റി​ന്റെ ഭാ​ഗ​ത്താ​ണ് പ​ന്നി​ക്കെ​ണി കു​ടു​ങ്ങി​യ​ത്. ര​ണ്ട് പ​റ​മ്പു​ക​ളു​ടെ അ​തി​രു​ക​ൾ പ​ങ്കി​ടു​ന്ന സ്ഥ​ല​ത്താ​ണ് പു​ലി കു​ടു​ങ്ങി​ക്കി​ട​ന്ന​ത്.

കു​രു​ക്കി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ പു​ലി വ​ൻ ശ്ര​മം ന​ട​ത്തി. മ​ര​ത്തി​ന്റെ മു​ക​ളി​ൽ അ​ട​ക്കം പി​ടി​ച്ചു​ക​യ​റാ​നും ശ്ര​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. മാ​ലൂ​ർ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. വി​വ​രം അ​റി​ഞ്ഞ് നി​ര​വ​ധി പേ​രാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

കണക്കറിയാതെ വനം വകുപ്പ്

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും പു​ലി​ഭീ​തി നി​ല​നി​ൽ​ക്കു​മ്പോ​ഴും ക​ണ​ക്ക​റി​യാ​തെ വ​നം വ​കു​പ്പ്. ക​ഴി​ഞ്ഞ കു​റേ​ക്കാ​ല​മാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ പു​ലി​ഭീ​തി​യി​ലാ​ണ്. എ​ങ്കി​ലും പു​ലി​യി​റ​ങ്ങി​യ​തി​ന്റെ​യോ കൂ​ട് സ്ഥാ​പി​ച്ച​തി​ന്റെ​യോ പു​ലി​യെ പി​ടി​ച്ച​തി​ന്റെ​യോ ക​ണ​ക്ക​റി​യി​ല്ലെ​ന്നാ​ണ് വ​നം​വ​കു​പ്പ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​ത്ത​രം വി​വ​രം വേ​ണ​മെ​ങ്കി​ൽ വി​വ​രാ​കാ​ശം ന​ൽ​കി​യാ​ൽ മ​തി​യെ​ന്നാ​ണ് ഒ​രു ഉ​ദ്ദോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞ​ത്.

പു​ലി​യി​റ​ങ്ങി​യ​തി​നു​പി​ന്നാ​ലെ വ​ലി​യ ജ​ന​കീ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ ചി​ല​യി​ട​ങ്ങ​ളി​ലെ​ല്ലാം കൂ​ട് സ്ഥാ​പി​ച്ചി​രു​ന്നു. അ​തി​ന്റെ​യും എ​ണ്ണ​മി​ല്ല. വ്യാ​ഴാ​ഴ്ച മാ​ലൂ​രി​ൽ മ​യ​ക്കു​വെ​ടി​ക്കു​പി​ന്നാ​ലെ പു​ലി ച​ത്ത സം​ഭ​വ​ത്തി​ലും അ​ധി​കൃ​ത​ർ​ക്ക് വ്യ​ക്ത​മാ​യ മ​റു​പ​ടി​യു​ണ്ടാ​യി​ല്ല. ജി​ല്ല​യി​ൽ പു​ലി ഭീ​തി​യു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ വ​നം വ​കു​പ്പി​ന്റെ ഇ​ട​പെ​ട​ൽ സം​ബ​ന്ധി​ച്ച് വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ല​ട​ക്കം വി​ളി​ച്ചാ​ൽ വ്യ​ക്ത​മാ​യ മ​റു​പ​ടി പ​റ​യാ​നോ പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കാ​നോ വ​നം​വ​കു​പ്പ് ഉ​ദ്ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​വു​ന്നി​ല്ലെ​ന്ന് നേ​ര​ത്തെ​ത​ന്നെ വ്യാ​പ​ക ആ​ക്ഷേ​പ​മു​ണ്ട്.ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ലെ ചു​ഴ​ലി പ്ര​ദേ​ശ​ത്ത​ട​ക്കം നി​ല​വി​ൽ പു​ലി ഭീ​തി​യു​ണ്ട്. ഏ​റെ ദി​വ​സ​ത്തെ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ചു​ഴ​ലി​യി​ൽ കൂ​ട് സ്ഥാ​പി​ച്ച​ത്. സ​ജീ​വ് ജോ​സ​ഫ് എം.​എ​ൽ.​എ ഇ​ട​പൊ​യി​രു​ന്നു ഇ​ത്. അ​വി​ടെ നാ​ട്ടു​കാ​ർ സി.​പി.​എം നേ​തൃ​ത്വ​ത്തി​ൽ വ​നം വ​കു​പ്പ് ഓ​ഫി​സ് മാ​ർ​ച്ച് പ്ര​ഖ്യ​പി​ച്ച​തി​നു​പി​ന്നാ​ലെ​യാ​ണ് എം.​എ​ൽ.​എ​യു​ടെ ഇ​ട​പെ​ട​ലി​ൽ കൂ​ട് സ്ഥാ​പി​ച്ച​ത്.

നേ​ര​ത്തെ​യും പ്ര​ദേ​ശ​ത്ത് പു​ലി സാ​ന്നി​ധ്യം വ​നം​വ​കു​പ്പ് ക​ണ്ടെ​ത്തി​യ​താ​ണ്. മ​ല​യോ​ര​മേ​ഖ​ല​യി​ല​ട​ക്കം കാ​ട്ടാ​ന​യി​റ​ങ്ങി വീ​ട്ടു​പ​രി​സ​ര​ത്ത​ട​ക്കം എ​ത്തി ഭീ​തി പ​ര​ത്തു​മ്പോ​ഴും വി​ളി​ച്ചാ​ൽ വ​ന​പാ​ല​ക​ർ തി​രി​ഞ്ഞു​നോ​ക്കാ​റി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​ണ്. വ​ന്യ​മൃ​ഗ​ശ​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ ക​ർ​ഷ​ക​ർ അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ഴും ജി​ല്ല​യി​ൽ വ​നം​വ​കു​പ്പ് തി​ക​ഞ്ഞ കെ​ടു​കാ​ര്യ​സ്ഥ​ത തു​ട​രു​ക​യാ​ണ്.

Tags:    
News Summary - Tiger dies after being caught in pig trap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.