Posted On
date_range Updated On
date_range റിട്ട. അധ്യാപകന്റെ വീടിനുനേരെ ബോംബേറ്: മൂന്ന് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ
ചക്കരക്കല്ല് (കണ്ണൂർ): കിലാലൂരിലെ റിട്ട. അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ കുന്നത്ത് വത്സെൻറ വീടിനുനേരെ ബോംബെറിഞ്ഞ കേസിൽ മൂന്നു സി.പി.എം പ്രവർത്തകരെ ചക്കരക്കല്ല് പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ബുധനാഴ്ച അർധ രാത്രിയോടെയായിരുന്നു വൽസെൻറ വീടിനുനേരെ ബോംബെറിഞ്ഞത്.
ബോംബേറിൽ വീടിെൻറ ജനാലക്കും മറ്റും കേടുപാട് സംഭവിച്ചിരുന്നു. കിലാലൂർ സ്വദേശികളായ ടി.പി. രജിനേഷ് (മിലിറ്ററി), വിമൽ (ജില്ല ബാങ്ക് ജീവനക്കാരൻ), പുതിയ വീട്ടിൽ ഷിനോജ് എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. മൂന്നുപേരെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.