Posted On
date_range Updated On
date_range കല്യാശ്ശേരിയിൽ വീടിന് നേരെ ബോംബേറ്
കണ്ണൂർ: കല്യാശ്ശേരിയിൽ വീടിനു നേരെ ബോംബേറ്. കല്യാശ്ശേരി സെൻട്രൽ മരച്ചാപ്പക്ക് സമീപം വ്യാപാരിയായ പി. സജീവന്റെ കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ വീടിനു നേരെയാണ് ബോംബെറിഞ്ഞത്.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. സാരമായ നഷ്ടങ്ങൾ സംഭവിച്ചതായി പൊലീസ് അറിയിച്ചു. പൊലീസ് കമീഷ്ണൻ അജിത് കുമാർ, എ.സി.പി ടി.കെ. രത്നകുമാർ, എസ്.എസ്.ബി എ.സി.പി കെ.പി സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.