രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തളിപ്പറമ്പ്: മലയോര മേഖലയുടെ സിരാ കേന്ദ്രമായ തളിപ്പറമ്പിൽ അംഗീകൃത രക്ത ബാങ്ക് സ്ഥാപിക്കണമെന്ന് ദേശീയ അധ്യാപക അവാർഡ് ജേതാവും 82 തവണ രക്തദാനം നടത്തിയ രക്തദാതാവുമായ പി. രതീഷ് കുമാർ. റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ആർട്ടെയും റൂഡ് സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടും ബ്ലഡ്‌ ഡോണേഴ്സ് കേരളയും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്പതിലധികം പേർ രക്തദാനം നടത്തി. തുടർന്ന് പി.രതിഷ്കുമാറിനെ പൊന്നാട അണിയിച്ച് റൂഡ് സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആദരിച്ചു.

ആർട്ടെ പ്രസിഡന്റ് ഷബാന അധ്യക്ഷത വഹിച്ചു. റൂഡ് സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സി.വി. ജയചന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എസ്. റിയാസ്, ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. കെ.ബി. ഷഹീദ, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ പ്രമോദ് കുമാർ സി, ബ്ലഡ് ഡോണേഴ്സ് കേരള തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി ശരണ്യ തെക്കീൽ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രുതി മോൾ സ്വാഗതവും ആർട്ടെ എക്സിക്യുട്ടീവ് അംഗം സനൽ നന്ദിയും പറഞ്ഞു

Tags:    
News Summary - blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.