കണ്ണൂർ: കണ്ണൂർ-തലശ്ശേരി ദേശീയപാതയിൽ ആംബുലൻസിന് വഴിമുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി പൊലീസ്. ഞായറാഴ്ച വൈകീട്ട് താഴെ ചൊവ്വയിലാണ് പഴയങ്ങാടിയിൽ നിന്ന് കുളത്തിൽ വീണ കുട്ടിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിന് സൈറൺ മുഴക്കിയിട്ടും ബൈക്ക് യാത്രികൻ വഴി കൊടുക്കാൻ തയാറാകാതിരുന്നത്.
ഇയാൾ മുമ്പിൽ നിന്നും വട്ടം ചുറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതുകാരണം ഗുരുതരാവസ്ഥയിലായ കുട്ടിയെ വൈകിയാണ് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. കുട്ടി ചാലയിലെ സ്വകാര്യ ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കണ്ണൂർ ട്രാഫിക് പൊലീസാണ് ബൈക്ക് യാത്രക്കാരനെ കണ്ടെത്തി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പിഴ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.