all local lead നവീകരണം: ദേശീയപാതയിൽ അഴിയാക്കുരുക്ക്​

നിലവിൽ നടാൽ ഗേറ്റിന്​ സമീപമാണ്​ പണി നടക്കുന്നത്​​ കണ്ണൂർ: ദേശീയപാത നവീകരണത്തി​ൻെറ ഭാഗമായി റോഡുപണി തുടങ്ങിയതോടെ ഗതാഗതക്കുരുക്ക്​ രൂക്ഷം. നിലവിൽ നടാൽ ഗേറ്റിന്​ സമീപമാണ്​ പണി നടക്കുന്നത്​​. എടക്കാട്​ ബസാറും കഴിഞ്ഞ്​ വാഹനങ്ങളുടെ നീണ്ട നിരയാണ്​. ​ൈ​വകീട്ടടക്കം ധർമടം വരെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണ്​. പണി തുടങ്ങിയതോടെ പൊടിശല്യവും രൂക്ഷമാണ്​. താണ മുതൽ ധർമടം പാലം വരെയുള്ള 17 കി.മീ ഭാഗമാണ്​ നവീകരിക്കുന്നത്​. ഇതിൽ താണ മുതൽ താഴെചൊവ്വ വരെയും എടക്കാട്​ പമ്പ്​ മുതൽ ധർമടം പാലം വരെയുമുള്ള 10 കി.മീ ദൂരം​ കോൾഡ്​ മില്ലിങ് സാ​േങ്കതിക വിദ്യ ഉപയോഗിച്ചാണ്​​ നവീകരിക്ക​ുന്നത്​. നിലവിലെ ടാറിങ്​ കിളച്ചെടുത്ത്​ പുനരുപയോഗിക്കാനാവുംവിധമാണ്​ പ്രവൃത്തി. വെള്ളിയാഴ്​ച മുതൽ​ നടാൽ ഗേറ്റ്​ മുതൽ കൊടുവള്ളി ഗേറ്റുവരെയുള്ള ഗതാഗതം ജനുവരി രണ്ടുവരെ പൂർണമായി നിരോധിക്കുമെന്ന്​ ദേശീയപാത അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, നടാൽ ഭാഗത്ത്​ പണി നടക്കു​േമ്പാൾ ​തന്നെ രണ്ടു കിലോമീറ്ററോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്​. വെള്ളിയാഴ്​ച മുതൽ വാഹനങ്ങൾ താഴെചൊവ്വ, ചാല, മമ്പറം, പിണറായി, കൊടുവള്ളി വഴി കടത്തിവിടു​േമ്പാൾ ഗതാഗതക്കുരുക്ക്​ രൂക്ഷമാകുമെന്നുറപ്പാണ്​. ഒരാഴ്​ചക്കുള്ളിൽ ഒരുഭാഗത്തെ ട്രാക്കിൽ പണി പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കാനുള്ള തയാറെടുപ്പിലാണ്​ ദേശീയപാത അധികൃതർ. കോവിഡ്​ സാഹചര്യത്തിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർധിച്ചതും ഗതാഗതക്കുരുക്കിന്​ കാരണമായി. രണ്ടാംഘട്ടത്തിൽ താണ മുതൽ താഴെചൊവ്വ വരെ ജനസാന്ദ്രതയും തിരക്കും കൂടിയ ഭാഗത്ത്​ പ്രവൃത്തി നടക്കു​േമ്പാൾ പൊടിയിൽനിന്ന്​ എങ്ങനെ രക്ഷപ്പെടുമെന്നാണ്​ വ്യാപാരികളും പ്രദേശവാസികളും ചിന്തിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.