എൻജിനീയറിങ് വിദ്യാർഥിയുടെ അപകടമരണം: കാറോടിച്ചയാൾ മുൻകൂർ ജാമ്യം തേടി

ത​ല​ശ്ശേ​രി: എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി താ​ഴെ ച​മ്പാ​ട് എ​ഴു​ത്തു​പ​ള്ളി​യി​ൽ ആ​മി​നാ​സി​ൽ അ​ഫ്​​ലാ​ഹ് ഫ​റാ​സ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​റോ​ടി​ച്ച​യാ​ൾ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി കോ​ട​തി​യി​ൽ.അ​പ​ക​ടം വ​രു​ത്തി​യ പ​ജേ​റോ വാ​ഹ​ന​മോ​ടി​ച്ച ക​തി​രൂ​ർ ഉ​ക്കാ​സ് മൊ​ട്ട​യി​ലെ ഉ​മ്മേ​ഴ്​​സി​ൽ ഉ​മ്മ​റി​െൻറ മ​ക​ൻ റൂ​ബി​നാ​ണ് (19) ത​ല​ശ്ശേ​രി ജി​ല്ല കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി ന​ൽ​കി​യ​ത്. ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മം 304 പ്ര​കാ​രം ജീ​വാ​പാ​യം സം​ഭ​വി​ക്കു​മെ​ന്ന​റി​ഞ്ഞു​കൊ​ണ്ടു​ള്ള അ​പ​ക​ടം സൃ​ഷ്​​ടി​ക്ക​ൽ, ന​ര​ഹ​ത്യ വ​കു​പ്പി​ലാ​ണ് യു​വാ​വി​നെ​തി​രെ കേ​സു​ള്ള​ത്.

രൂ​പ​മാ​റ്റം ന​ട​ത്തി​യ പ​ജേ​റോ കാ​റു​മാ​യി റോ​ഡി​ലൂ​ടെ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ സം​ഘ​ത്തി​െൻറ ക്രൂ​ര​ത​യി​ലാ​ണ് നി​ര​പ​രാ​ധി​യാ​യ യു​വാ​വി​െൻറ ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ട​തെ​ന്ന് സം​ഭ​വ​ദി​വ​സം മു​ത​ൽ ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. ഫ​റാ​സ് സ​ഞ്ച​രി​ച്ച ആ​ക്ടി​വ സ്​​കൂ​ട്ട​റി​ൽ, സം​ഘ​ത്തി​െൻറ പ​ജേ​റോ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന് ര​ണ്ടാ​ഴ്​​ച​യാ​യി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ത്ത പൊ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു.


Tags:    
News Summary - Accidental death of an engineering student: The driver of the car sought anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.