കണ്ണൂർ: സാധനങ്ങള്‍ തൂക്കുന്ന യന്ത്രത്തിൽ കൃത്രിമം കാണിച്ച് ദേശീയപാത നിർമാണ കമ്പനി വിശ്വസമുദ്രയുടെ 40 ലക്ഷം രൂപ തട്ടിയെടുത്ത നാലുപേരെ വളപട്ടണം എസ്.ഐ ടി.എം. വിപിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഓപറേറ്റര്‍മാരായ വിശാഖപട്ടണത്തെ വിഘ്നേഷ് (29), ആന്ധ്ര കാര്ക്കുള സ്വദേശികളായ രമേഷ് (30), സുനില്‍കുമാര്‍ (29), ജി. വെങ്കിടേഷ് (29) എന്നിവരാണ് പിടിയിലായത്. ഗോദാവരി സ്വദേശിനി സതിരമേഷ് (30), തമിഴ്നാട് സ്വദേശി ആലി (30) എന്നിവരെ പിടികിട്ടാനുണ്ട്.
വിശ്വസമുദ്ര സബ് കോണ്‍ട്രാക്ടര്‍മാര്‍ക്കും മറ്റു കോണ്ട്രാക്ടര്മാര്ക്കുമൊക്കെ കമ്പി വിതരണം ചെയ്യാറുണ്ട്. തൂക്കുന്ന മെഷീനില്‍ ചിപ്പ് ഘടിപ്പിച്ചാല്‍ തൂക്കം കുറച്ചുകാണിക്കാന്‍ കഴിയും. 12 ടണ്‍ സാധനം തൂക്കിയാല്‍ പത്ത് ടണ്‍ മാത്രമേ ചിപ്പ് ഘടിപ്പിച്ചാല്‍ മെഷീനില്‍ രേഖപ്പെടുത്തുകയുള്ളൂ. ബാക്കി രണ്ട് ടണ്ണിന്റെ പണം ഇവര്‍ കൈക്കലാക്കും. ഇങ്ങനെ ഏറെക്കാലമായി തട്ടിപ്പ് നടത്തിയാണ് 40 ലക്ഷത്തോളം രൂപ കൈക്കലാക്കിയത്. എ.എസ്.ഐ സുരേഷ്ബാബു, സീനിയര്‍ സി.പി.ഒമാരായ സുമിത്ത്, തിലകേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.