തേനീച്ചയുടെ കുത്തേറ്റ് കണ്ണിന് പരിക്കേറ്റ മാലൂരിലെ ഷിനോജ ഉരുവച്ചാലിലെ സ്വകാര്യാശുപത്രിയിൽ
മാലൂർ: ഓർമ സ്റ്റോപ്പിന് സമീപം തേനീച്ചയുടെ കുത്തേറ്റ് മൂന്ന് കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.
മാലൂർ സ്വദേശികളായ ഷിനോജ (36), വൈഖരി (4), ശ്രീനന്ദ് (14), ശ്രീനവ്(8) എന്നിവരെ ഉരുവച്ചാൽ സ്വകാര്യ ആശുപത്രിയിലും ശ്രീമതി (56), ശാന്ത (68) എന്നിവരെ തലശ്ശേരിയിലെ ആശുപത്രിയിലും പ്രസന്ന (60), ലില്ലി (63), വത്സൻ (58), എൻ.വി. രവി (65) എന്നിവരെ പേരാവൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസ്സുകാരി വൈഖരിയുടെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയപ്പോഴാണ് എല്ലാവരെയും തേനീച്ച ആക്രമിച്ചത്. കുടുംബശ്രീ യോഗം കഴിഞ്ഞ് വരികയായിരുന്നവരെയും ആക്രമിച്ചു. വീട്ടിലെ വിറകുപുരയിൽ നിന്നാണ് തേനീച്ചയുടെ കൂടിളകി വീണത്. കണ്ണ്, ചെവി, മുഖം, കഴുത്ത് എന്നിവിടങ്ങളിലാണ് കുത്തേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.