പിക് അപ്​ ജീപ്പ് നിയന്ത്രണം വിട്ട് അപകടം

ചെറുപുഴ: ടൗണില്‍ പിക്​ അപ് ജീപ്പ് നിയന്ത്രണം വിട്ട് ഫൂട്പാത്തിലേക്ക് ഇടിച്ചുകയറി കൈവരിയും ടെലിഫോണ്‍ പോസ്​റ്റും തകര്‍ത്തു. ചൊവ്വാഴ്ച പുലര്‍ച്ചയായിരുന്നു അപകടം. പുളങ്ങോത്തു നിന്നും പയ്യന്നൂരിലേക്ക് മത്സ്യമെടുക്കാന്‍ പോവുകയായിരുന്ന പിക്​ അപ്പാണ് ചെറുപുഴ ബസ് സ്​റ്റാന്‍ഡിനു സമീപം മെയിന്‍ റോഡില്‍ അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ടെലിഫോണ്‍ പോസ്​റ്റ് തകര്‍ന്നതിനെ തുടര്‍ന്നു താറുമാറായ ഇന്‍റര്‍നെറ്റ് ബന്ധം മണിക്കൂറുകള്‍ക്കുശേഷമാണ് പുനഃസ്ഥാപിച്ചത്.
Tags:    
News Summary - accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.