ഖാദി മേഖലക്ക് 31.90 കോടി അനുവദിച്ചു; സമരം മാറ്റി

പയ്യന്നൂർ: ഖാദി തൊഴിലാളികളുടെ ഇന്‍സെന്റിവ് ഇനത്തില്‍ 1.90 കോടി രൂപയും ഇന്‍കം സപ്പോര്‍ട്ട് സ്കീം പ്രകാരം 30 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു. തൊഴില്‍ സ്തംഭനം ഒഴിവാക്കാന്‍ അടിയന്തരമായി ഇടപെടുന്നതിന്റെ ഭാഗമായാണിത്. തൊഴില്‍ നഷ്ടം സംഭവിച്ചവർക്ക് സമാശ്വാസ ധനസഹായം നല്‍കുന്ന കാര്യത്തിൽ 26ന് ബോര്‍ഡിന്റെ യോഗത്തിൽ തീരുമാനമെടുക്കും. ഈ കാര്യങ്ങള്‍ ഖാദി ബോര്‍ഡ് സെക്രട്ടറി നേരിട്ടും പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ മുഖേനയും അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ആരംഭിക്കാനിരുന്ന സമരം മാറ്റിവെച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഖാദി തൊഴിലാളികള്‍ 22 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സത്യഗ്രഹമാണ് മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.