മാഹിയിൽ ലോക്ഡൗൺ 31 വരെ നീട്ടി

മാഹിയിൽ ലോക്ഡൗൺ 31 വരെ നീട്ടി മാഹി: മാഹി ഉൾപ്പെടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി സംസ്ഥാനത്ത് ലോക്ഡൗൺ 31ന് അർധരാത്രി വരെ നീട്ടിയതായി പുതുച്ചേരി എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു. കർഫ്യൂ രാത്രി 10 മുതൽ പുലർച്ച അഞ്ച് വരെയും ഉണ്ടായിരിക്കും. ബാങ്കുകൾ, ഇൻഷുറൻസ് ഓഫിസുകൾ, സെബി/സ്​റ്റോക്ക് അനുബന്ധ ഓഫിസുകൾ എന്നിവ ഉച്ച​ 12 വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ലോക്ഡൗൺ 24ന് അർധരാത്രി അവസാനിക്കാനിരിക്കെ, കോവിഡ് വ്യാപനം രൂക്ഷമായതിനാലാണ് നീട്ടിയത്‌. ഈ പശ്ചാത്തലത്തിൽ മാഹി പുഴയോര നടപ്പാതയും ഇൻഡോർ സ്​റ്റേഡിയവും അടച്ചിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.