ഇരിട്ടി: പായം പഞ്ചായത്തിൽ 30 ലക്ഷം രൂപയുടെ പദ്ധതി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ നാടിന് സമർപ്പിച്ചു. 10 ലക്ഷം ചെലവിൽ കുന്നോത്ത് മരംവീണകണ്ടി നീർത്തടത്തിൽ മലപൊട്ട് തോടിന്റെ പാർശ്വഭിത്തി, കുന്നോച്ചാൽ തോടിന്റ പാർശ്വഭിത്തി (10 ലക്ഷം), ഉദയഗിരി കൃഷിക്കുളം (10 ലക്ഷം) എന്നിവ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനവും നിർവഹിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് രജനി അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജി നടു പറമ്പിൽ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ കെ.എം. സുനിൽകുമാർ, ബ്ലോക്ക് മെംബർമാരായ ഹമീദ് കണിയാട്ടയിൽ, കെ.എൻ. പത്മാവതി, വി. ശോഭ, മേരി റെജി, വാർഡ് മെംബർമാരായ സുഭാഷ് രാജൻ, ബിജു കോങ്ങാടൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.