മേടത്തിറ മഹോത്സവം 27 മുതൽ

ഇരിട്ടി: മലബാറിലെ പ്രസിദ്ധ ക്ഷേത്രമായ മുണ്ടയാംപറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രം മേടത്തിറ മഹോത്സവം 27, 28, 29 തീയതികളിൽ നടക്കും. 27ന് രാവിലെ ഗണപതി ഹോമവും തുടർന്ന് കലശപൂജയും നടക്കും. താന്ത്രിക കർമങ്ങൾക്ക് തന്ത്രി വിലങ്ങര ഭട്ടതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും. എല്ലാ ദിവസവും അന്നദാനവും ഉണ്ടാകുമെന്ന് ക്ഷേത്രം ഭരണസമിതി സെക്രട്ടറി എം.ആർ. സുരേഷ്, എക്‌സിക്യൂട്ടിവ് ഓഫിസർ കെ. ഉണ്ണികൃഷ്ണൻ, ട്രസ്റ്റി കെ. വസന്തൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.