തലശ്ശേരി എ.എസ്.പി ഓഫിസ് മാർച്ച്: പി.കെ. കൃഷ്ണദാസ് ഉൾപ്പെടെ 250 ബി.ജെ.പിക്കാർക്കെതിരെ കേസ്

തലശ്ശേരി: നഗരത്തിൽ അനുമതിയില്ലാതെ പ്രകടനം നടത്തി ഗതാഗതം തടസ്സപ്പെടുത്തിയതിന് ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണണദാസ് ഉൾപ്പെടെ 250 ബി.ജെ.പിക്കാർക്കെതിരെ കേസ്. പുന്നോൽ ഹരിദാസ് കൊലക്കേസിൽ ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെയാണ് ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി എ.എസ്.പി ഓഫിസിലേക്ക് പ്രവർത്തകരും നേതാക്കളും മാർച്ച് നടത്തിയത്. മാർച്ച് തുടങ്ങിയതുമുതൽ ദേശീയപാതയടക്കം ഏറെനേരം ഗതാഗതക്കുരുക്കിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.