ഇരിട്ടി: തലശ്ശേരി- മൈസൂരു അന്തർ സംസ്ഥാന പാതയുടെ ഭാഗമായ ഇരിട്ടി മാടത്തിൽ ജങ്ഷനിൽ അപകടം പതിവായതിനെ തുടർന്ന് ഗതാഗത പരിഷ്കാരം നടപ്പാക്കുന്നു. കാൽനടയാത്രക്കാർക്ക് പരിക്ക് പറ്റുന്നതിനൊപ്പം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടങ്ങൾ സംഭവിക്കുന്നതും പതിവായിരിക്കുകയാണ്. പ്രധാന പാതയിൽനിന്ന് എടൂർ, കീഴ്പ്പള്ളി, കരിക്കോട്ടക്കരി ഭാഗങ്ങളിലേക്ക് തിരിഞ്ഞു പോകുന്ന സ്ഥലത്താണ് അപകടങ്ങൾ. അന്തർസംസ്ഥാന പാതയിലൂടെ അമിതവേഗതയിൽ പോകുന്ന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ഇവിടെ മുന്നറിയിപ്പ് ബോർഡുകളോ മറ്റ് സംവിധാനങ്ങളോ ഇല്ല. മാടത്തി ടൗണിൽ വൈകുന്നേരങ്ങളിലും രാവിലെയും ഗതാഗതക്കുരുക്കും പതിവായിരിക്കുകയാണ്. മാടത്തിൽ ടൗണിൽ ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സന്നദ്ധസംഘടന യൂനിയൻ നേതാക്കളുടെയും യോഗം ചേർന്നു. അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. പായം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വിനോദ് കുമാർ, ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരി, മോട്ടോർ വാഹന വകുപ്പ് എ.എം.വി.ഐ ഷിജി, ടി.ഡി. തോമസ്, വാർഡ് മെമ്പർ പി. സാജിത്, സി. മനീഷ എന്നിവർ പങ്കെടുത്തു. ട്രാഫിക് പരിഷ്കാരം മാർച്ച് 20 മുതൽ പ്രാവർത്തികമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.