പ്ലാസ്റ്റിക് മാലിന്യത്തിൽ 17000 രൂപ; തിരിച്ചുനൽകി ഹരിതസേന

പയ്യന്നൂർ: പ്ലാസ്റ്റിക് ശേഖരണത്തിനിടെ ബാഗിൽനിന്ന് ലഭിച്ച 17000 രൂപ തിരിച്ചുനൽകി നഗരസഭ വാർഡ് 22ലെ ഹരിതസേന പ്രവർത്തകർ. നഗരസഭ കണ്ടങ്കാളി വാർഡിലെ ഹരിതസേന പ്രവർത്തകർക്കാണ് കാരക്കീൽ പത്മനാഭന്റെ വീട്ടിൽനിന്ന് പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം ബാഗിൽനിന്ന് 17000 രൂപ ലഭിച്ചത്. ഉമ ഷിബു, ടി. ബേബി, പി.വി. ഗീത എന്നീ ഹരിതസേന പ്രവർത്തകർക്കാണ് തുക കിട്ടിയത്. നഗരസഭയിൽ നടന്ന ചടങ്ങിൽ ഉടമസ്ഥന് തുക തിരിച്ചുനൽകി. ചെയർപേഴ്സൻ കെ.വി. ലളിത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വി. ബാലൻ, വി.വി. സജിത, കൗൺസിലർ എം. പ്രസാദ്, എം.കെ. ഗിരീഷ്, ഹെൽത്ത് ഇൻസ്പെക്ടർ സി. സുരേഷ് കുമാർ, ടി.വി. നാരായണൻ എന്നിവർ സംബന്ധിച്ചു. നേരത്തേ പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം നഗരസഭയിലെ 17ാം വാർഡിൽനിന്ന് സ്വർണ ബ്രേസ്‍ലറ്റും 38ാം വർഡിൽ സ്വർണമോതിരവും ലഭിച്ചത് ഉടമസ്ഥന് തിരിച്ചേൽപ്പിച്ച് മാതൃകയായിരുന്നു. പി.വൈ.ആർ ഹരിതസേന മാലിന്യശേഖരണത്തിനിടയിൽ ലഭിച്ച 17000 രൂപ ഹരിതസേന പ്രവർത്തകർ ഉടമസ്ഥന് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.