കൊട്ടിയൂർ വൈശാഖ മഹോത്സവം: മേയ് 15ന് തിരിതെളിയും

കൊട്ടിയൂർ: ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരിൽ 27 ദിനരാത്രങ്ങൾ നീളുന്ന വൈശാഖ മഹോത്സവത്തിന് മേയ് 15ന് മൂന്നിന് നടക്കുന്ന നെയ്യാട്ടത്തോടെ തിരിതെളിയും. മേയ് 15ന് നെയ്യാട്ടം, 16ന് ഭണ്ഡാരം എഴുന്നള്ളത്ത്, 21ന് തിരുവോണം ആരാധന ഇളനീർവെപ്പ്, 22ന് ഇളനീരാട്ടം അഷ്ടമി ആരാധന, 26ന് രേവതി ആരാധന, 31ന് രോഹിണി ആരാധന, ജൂൺ രണ്ടിന് തിരുവാതിര ചതുശ്ശതം, ജൂൺ മൂന്നിന് പുണർതം ചതുശ്ശതം, ജൂൺ അഞ്ചിന് ആയില്യം ചതുശ്ശതം, ജൂൺ ആറിന് മകം കലംവരവ്, ജൂൺ ഒമ്പതിന് അത്തം ചതുശ്ശതം വാളാട്ട൦ കലശപൂജ, ജൂൺ 10ന് തൃക്കലശാട്ടത്തോടെ ഉത്സവം സമാപിക്കും. കോവിഡ് കാരണം രണ്ടു വർഷം ചടങ്ങുകളിലൊതുങ്ങിയ മഹോത്സവം ഇത്തവണ വൻ ഭക്തജനസാന്നിധ്യത്തിലാണ് നടക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.