തലശ്ശേരി: സി.പി.എം പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ പുന്നോൽ താഴെ വയലിലെ കെ. ഹരിദാസൻ വധക്കേസിൽ റിമാൻഡിലുള്ള ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരായ 11 പ്രതികളുടെ ജാമ്യാപേക്ഷ ജില്ല സെഷൻസ് കോടതി ചൊവ്വാഴ്‌ച പരിഗണിക്കും. രണ്ടു മുതൽ 10വരെ പ്രതികളായ പുന്നോലിലെ കെ.വി. വിമിൻ, ഗോപാലപ്പേട്ടയിലെ എം. സുനേഷ്, പുന്നോലിലെ അമൽ മനോഹരൻ, സി.കെ. അശ്വന്ത്, സി.കെ. അർജുൻ, ദീപക് സദാനന്ദ്, കെ. അഭിമന്യു, പ്രജീഷ് എന്ന പ്രജൂട്ടി, പി.കെ. ദിനേശ് എന്ന പൊച്ചറ ദിനേശ്, 12, 13 പ്രതികളായ പന്തക്കൽ വയലിൽപീടികയിലെ പി.കെ. ശരത്ത്, മാടപ്പീടികയിലെ ആത്മജ് എസ്. അശോക് എന്നിവരുടെ ജാമ്യഹരജിയാണ് പരിഗണിക്കുക. 11ാം പ്രതി മൾട്ടി പ്രജിയുടെ ജാമ്യാപേക്ഷ ബുധനാഴ്‌ച പരിഗണിക്കും. ഒന്നാം പ്രതി കെ. ലിജേഷിന്റെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. കേസിൽ 15 പ്രതികളെയാണ് അറസ്‌റ്റ് ചെയ്‌തത്. രണ്ടുപേർകൂടി പിടിയിലാകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.