ഇരിക്കൂർ: സാംസ്കാരിക വേദിയുടെ പത്താം സുവനീർ, പുസ്തക പ്രകാശനവും നടന്നു. പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. കെ. അബ്ദുൽ ഗഫൂർ ഹാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി. അബ്ദുൽ നസീറിന് പഞ്ചായത്ത് പ്രസിഡൻറ് ടി.സി. നസിയത്ത് സുവനീർ കൈമാറി. കെ.ടി.പി. മുനീർ സുവനീർ പരിചയപ്പെടുത്തി. പി. അയ്യൂബ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി. അബ്ദുൽ അസീസ്, സി.കെ. മുനവ്വിർ, മടവൂർ അബ്ദുൽ ഖാദർ, കെ. നിസ്താർ, എം.പി. അബ്ദുൽ നസീർ, സി.പി. ഷംസുദ്ദീൻ, കെ.ടി.പി. ഇബ്രാഹിം ഹാജി എന്നിവർ സംസാരിച്ചു. അബ്ദുൽ ജബ്ബാർ കൂരാരി രചിച്ച 'നബിയുടെ ബീവിമാർ' എന്ന പുസ്തകം ചടങ്ങിൽ കെ. ഹുസയിൻ ഹാജി പ്രകാശനം ചെയ്തു. അശ്റഫ് മാച്ചേരി പുസ്തകം പരിചയപ്പെടുത്തി. നവാസ് പാലേരി ഇസ്‍ലാമിക കഥാപ്രസംഗം അവതരിപ്പിച്ചു. ചിത്രം: ഇരിക്കൂർ സാംസ്കാരിക വേദിയുടെ പത്താം സുവനീർ, പുസ്തക പ്രകാശനവും പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.