അഴീക്കല്‍ തുറമുഖത്ത്​ പടക്കപ്പൽ ഇന്നെത്തും

കണ്ണൂർ: അഴീക്കല്‍ തുറമുഖത്തിൽ വെള്ളിയാഴ്ച രാവിലെ നാവികസേനയുടെ പടക്കപ്പൽ എത്തും. ഐ.എൻ.എസ് കാബ്രയാണ്​ അഴീക്കല്‍ തുറമുഖത്ത് എത്തുന്നത്. നിരവധി കപ്പലുകള്‍ അഴീക്കല്‍ തുറമുഖത്ത് വന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു പടക്കപ്പല്‍ എത്തുന്നത്. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കപ്പലിന് വളരെ വേഗത്തില്‍ സഞ്ചരിക്കാനും ആഴംകുറഞ്ഞ പ്രദേശത്ത് എത്തിച്ചേരാനും കഴിയും. നിരവധി സവിശേഷതകള്‍ നിറഞ്ഞ കപ്പല്‍ കാണാനും അറിയാനുമുള്ള സൗകര്യം പൊതുജനങ്ങള്‍ക്ക് ഒരുക്കിയിട്ടുണ്ട്. രാവിലെ 11ന് എത്തുന്ന കപ്പല്‍ ശനിയാഴ്ച രാവിലെ 11 വരെ അഴീക്കല്‍ തുറമുഖത്തുണ്ടാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.