പേരാവൂർ: പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കൈത്തോടുകൾക്കുകുറുകെ നിർമിച്ച കോൺക്രീറ്റ് ബണ്ടുകൾ പൊളിച്ചുനീക്കിത്തുടങ്ങി. ഓടംതോട്- മടപ്പുരച്ചാല്‍ റോഡില്‍ അത്തിപ്പാലം തോടിന് കുറുകെ നിർമിച്ച ബണ്ടാണ് പ്രദേശവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പൊളിച്ചുനീക്കാന്‍ ആരംഭിച്ചത്. ബണ്ട് നിർമാണം അശാസ്ത്രീയമാണെന്നും ഇത് വെള്ളക്കെട്ടിന് കാരണമാകുമെന്നും പ്രദേശവാസികൾ നിർമാണ സമയത്തുതന്നെ ആശങ്കപ്പെട്ടിരുന്നു. വേനൽമഴയിൽ വെള്ളക്കെട്ട് ഉണ്ടാവുകയും വാർത്തയാവുകയും ചെയ്തതോടെ ബ്ലോക്ക് പഞ്ചായത്തുതന്നെ ബണ്ട് പൊളിച്ചുനീക്കാൻ തീരുമാനിക്കുകയായിരുന്നു. ബണ്ടിന് മുകളിൽ സ്ഥാപിച്ച ഇരുമ്പുവേലി നീക്കിയതിനുശേഷം കോൺക്രീറ്റ് ബണ്ട് പൊട്ടിച്ച് നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവൃത്തിയാണ് നടക്കുന്നത്. എന്നാൽ, അശാസ്ത്രീയമായി നിർമിച്ച ബണ്ടിന്റെ തുക ഉദ്യോഗസ്ഥരുടെ പക്കൽനിന്ന് ഈടാക്കണമെന്നും കോൺക്രീറ്റ് അവശിഷ്ടങ്ങൾ തോട്ടിൽനിന്ന് നീക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.