മാല പൊട്ടിക്കാൻ ശ്രമം; നാടോടി യുവതികൾ പിടിയിൽ

പയ്യന്നൂർ: വയോധികയായ ഓട്ടോ യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ. കർണാടക ഹുബ്ബള്ളി ഉസൂർ സ്വദേശികളായ, കാസർകോട്ട് താമസിക്കുന്ന ശൃംഗേരി (39), മേരി (21) എന്നിവരെയാണ് നാട്ടുകാർ പിടികൂടി പയ്യന്നൂർ പൊലീസിൽ ഏല്പിച്ചത്. ചൊവ്വാഴ്ച രാവിലെ 11ന് പയ്യന്നൂർ എടാട്ടാണ് സംഭവം. ബസ് സ്റ്റോപ്പിൽനിന്ന് ഓട്ടോയിൽ കയറിയ എടാട്ടെ എടാടൻ പുതിയവീട്ടിൽ സരോജിനിയുടെ (71) കഴുത്തിലണിഞ്ഞ നാലര പവന്റെ മാലയാണ് നാടോടികൾ പൊട്ടിച്ചത്. കണ്ണങ്ങാട്ടേക്കുപോകാൻ കയറിയ ഇവർക്കൊപ്പം നാടോടി യുവതികളും ഓട്ടോയിൽ കയറുകയായിരുന്നു. ഓട്ടോയാത്രക്കിടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറും നാട്ടുകാരും ചേർന്ന് മോഷണസംഘത്തെ പിടികൂടുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പയ്യന്നൂർ പൊലീസ് വയോധികയുടെ പരാതിയിൽ കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.