മേലെചൊവ്വ -വിമാനത്താവളം റോഡ് എൻ.എച്ച് അതോറിറ്റി ഏറ്റെടുക്കും -മന്ത്രി

കണ്ണൂർ: മേലെചൊവ്വയിൽനിന്ന് മട്ടന്നൂരിലെ കണ്ണൂർ വിമാനത്താവളം വഴി കടന്നുപോകുന്ന പ്രധാനപാത ദേശീയപാത അതോറിറ്റി ഏറ്റെടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പശ്ചാത്തല വികസന മേഖലയിലെ വലിയ മുന്നേറ്റങ്ങളിൽ ഏറെ ഗുണം ലഭിക്കാൻ പോകുന്ന മണ്ഡലമാണ് കണ്ണൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന മട്ടന്നൂരെന്നും മന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി അഭിവൃദ്ധിപ്പെടുത്തുന്ന കരേറ്റ-കാഞ്ഞിലേരി-കുണ്ടേരിപ്പൊയിൽ-മാലൂർ റോഡ് പ്രവൃത്തി ഉദ്ഘാടനം കാഞ്ഞിലേരി ഗവ. എൽ.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഭാവിയെക്കൂടി കരുതിയാണ് സുസ്ഥിര ഗതാഗത മാർഗം കേരളം സ്വീകരിക്കാൻ പോകുന്നത്. അതുകൊണ്ടാണ് കെ-റെയിൽ പോലുള്ള മറ്റ് ബദൽ മാർഗങ്ങളുമായി സർക്കാർ മുന്നോട്ടുപോകുന്നത്- മന്ത്രി പറഞ്ഞു. കെ.കെ. ശൈലജ എം.എൽ.എ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.