പിണറായി: മുഖ്യമന്ത്രിയുടെ നാട്ടിൽ കൊലക്കേസ് പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ ഒളിവിൽ താമസിച്ചത് സി.പി.എമ്മുമായുള്ള രഹസ്യധാരണയുടെ ഭാഗമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്. ആർ.എസ്.എസ് കൊലയാളിയെ സംരക്ഷിക്കുന്ന സി.പി.എം നിലപാടിനെതിരെ ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ പിണറായിയിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിയെ ഒളിപ്പിച്ച അധ്യാപികയും ഭർത്താവും ഈ രഹസ്യധാരണ അറിയുമോയെന്ന് പറയാനാവില്ല. എന്നാൽ, അവർ സി.പി.എം പ്രവർത്തകരെല്ലെന്നാണ് എം.വി. ജയരാജൻ പറയുന്നത്. ഇപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായ പി. ശശിയെ നേരത്തെ പാർട്ടിയിൽനിന്ന് പുറത്താക്കിയത് എന്തിനാണെന്ന് എല്ലാവർക്കുമറിയാം. പി.കെ. ശശിയെ കെ.ടി.ഡി.സി ചെയർമാനാക്കി, ഗോപി കോട്ടമുറിക്കലിനും മറ്റൊരു സ്ഥാനം കൊടുത്തു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർക്ക് സ്ഥാനങ്ങൾ നൽകുന്നവരാണ് ഇപ്പോൾ ഒരു അധ്യാപികയെ കുറിച്ച് രാഷ്ട്രീയനേതാക്കൾ ഒരിക്കലും പറയാൻപാടില്ലാത്ത കാര്യങ്ങൾ പറയുന്നത്. ഇസെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ വീടിന് സമീപമുള്ള വീടിന് നേരെയാണ് ബോംബേറ് നടന്നത്. ഈ കേസിലെ പ്രതികളെ ഇനിയും പിടികൂടാൻ പിണറായിയിലെ പൊലീസിന് കഴിഞ്ഞില്ല. സി.പി.എം പ്രവർത്തകനായ പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യാൻ പിണറായി ഭരിക്കുന്ന പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇപ്പോൾ ആർ.എസ്.എസ് ഏതാണെന്നും സി.പി.എം ഏതാണെന്നും തിരിച്ചറിയാൻകഴിയാത്ത സാഹചര്യമാണുള്ള തെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. വി.എ. നാരായണൻ, സജീവ് മാറോളി, ചന്ദ്രൻ തില്ലങ്കേരി എന്നിവർ സംസാരിച്ചു. വി.എം. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. കെ.സി. മുഹമ്മദ് ഫൈസൽ സ്വാഗതം പറഞ്ഞു. പടം......ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ പിണറായിയിൽ നടത്തിയ പ്രതിഷേധകൂട്ടായ്മ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.