തലശ്ശേരി: എല്ലാ സ്കൂളുകളിലും ഹൈടെക് സംവിധാനമുള്ള ഏക സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്. ഇത് പൊതുവിദ്യാലയങ്ങളോടുള്ള ജനങ്ങളുടെ കാഴ്ചപ്പാട് മാറിയതിന് ഉദാഹരണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കതിരൂർ പുല്യോട് ഗവ.എൽ.പി സ്കൂളിന് നിർമിച്ച ഇരുനില കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യമിട്ടാണ് സ്കൂളുകളെ ഹൈടെക്കാക്കുന്നത്. ഒരു നാടിന്റെ സ്വപ്നമാണ് ഇതിലൂടെ പൂവണിയുന്നതെന്നും മന്ത്രി പറഞ്ഞു. എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ ടീം വർക്കിന്റെ ഫലമാണ് ഇവിടെ കാണാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്ലാൻ ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപ ചെലവഴിച്ച് പണിത എട്ട് ക്ലാസ് മുറികളുള്ളതാണ് പുതിയ കെട്ടിടം. വിദ്യാലയത്തിൽ ഇപ്പോൾ 200ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ കെ. ജിഷാകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാലയ അങ്കണത്തിൽ ഒരുക്കിയ ശലഭോദ്യാനം ജില്ല പഞ്ചായത്ത് അംഗം എ. മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. എൽ.എസ്.എസ് വിജയികൾക്ക് കതിരൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി. സനിൽ ഉപഹാരം നൽകി. എസ്.എസ്.കെ പദ്ധതി വിശദീകരണം രമേശ് കടൂർ നിർവഹിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രമേശ് കണ്ടോത്ത്, വാർഡ് മെംബർ എ. വേണുഗോപാൽ, തലശ്ശേരി നോർത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ. രഞ്ജിത്ത് കുമാർ, എസ്.എസ്.കെ തലശ്ശേരി നോർത്ത് ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റർ സി. ബാലചന്ദ്രൻ, എച്ച്.എം ഫോറം സെക്രട്ടറി കെ. ഷീജിത്ത്, എം.സി. പവിത്രൻ, പുത്തലത്ത് സുരേഷ് ബാബു, പി. അജിത്ത്, എ. പ്രേമരാജൻ മാസ്റ്റർ, സി. സജീവൻ, പി.ടി.എ പ്രസിഡൻറ് കാരായി മുരളീധരൻ, മദർ പി.ടി.എ പ്രസിഡൻറ് സി.കെ. സറീന, പ്രധാനാധ്യാപകൻ എം.വി. രാജൻ എന്നിവർ സംസാരിച്ചു. സ്കൂൾ വികസന സമിതി ചെയർമാൻ കാരായി രാജൻ സ്വാഗതം പറഞ്ഞു. പടo........കതിരൂർ പുല്യോട് എൽ.പി സ്കൂൾ പുതിയ കെട്ടിടോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.