വെൽനസ് ക്ലിനിക്ക് തുടങ്ങി

തലശ്ശേരി: എരഞ്ഞോളി പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയിൽ വെൽനസ് ക്ലിനിക്ക് ആരംഭിച്ചു. എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. രത്നകുമാരി അനീമിയ പ്രതിരോധ പദ്ധതിയായ 'അരുണിമ'യുടെ ഉദ്ഘാടനവും നിർവഹിച്ചു. നാഷനൽ മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ.കെ.സി. അജിത്കുമാർ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. വസന്തൻ മാസ്റ്റർ, ഡോ.ആർ.എൽ. സംഗീത, ഡോ.കെ. സായൂജ്, ഡോ.എൻ.പി. ഷീന വിജയൻ, പി. വിജു, കെ. ഷാജി, പയ്യമ്പള്ളി രമേശൻ, ഇ.കെ. ജനാർദനൻ, എ.കെ. സുഗുണൻ എന്നിവർ സംസാരിച്ചു. എരഞ്ഞോളി ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായി ഉയർത്തുന്നതിന്റെ ഭാഗമായുള്ള ഔഷധ ഉദ്യാനത്തിന്റെയും യോഗ പരിശീലനത്തിന്റെയും നാഷനൽ ആയുഷ് മിഷന്റെ അനീമിയ പ്രതിരോധ പദ്ധതിയായ അരുണിമയുടെയും ഉദ്ഘാടനമാണ് നടന്നത്. പടം....എരഞ്ഞോളി പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയിൽ ആരംഭിച്ച വെൽനസ് ക്ലിനിക്ക് എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.