കേളകം: തേങ്ങക്ക് വിലയിടിഞ്ഞിട്ടും വെളിച്ചെണ്ണക്ക് വിലക്കുറവില്ല. കൊള്ളലാഭം കൊയ്യുന്ന കമ്പനികൾക്ക് അധികാരികളുടെ പിന്തുണയുണ്ടെന്നാണ് ഉപഭോക്താക്കളുടെ പരാതി. കഴിഞ്ഞ വർഷം കിലോക്ക് 45 രൂപയുണ്ടായിരുന്ന തേങ്ങയുടെ വില ഇപ്പോൾ 29 രൂപയാണ്. 35 ശതമാനത്തോളം വിലയിടിഞ്ഞതോടെ നാളികേര കർഷകർക്ക് കനത്ത നഷ്ടമാണ്. എന്നാൽ, വെളിച്ചെണ്ണയുടെ വിൽപന വിലയിൽ കുറവില്ല. വിവിധ കമ്പനികളുടെ ലേബലിൽ വിൽക്കുന്ന വെളിച്ചെണ്ണക്ക് ലിറ്ററിന് 200ന് മുകളിലാണ് വില. ഇറക്കുമതി ചെയ്ത വെളിച്ചെണ്ണ മാത്രം വിലക്കിഴിവിൽ കിട്ടും. മാസങ്ങൾക്കുമുമ്പ് നാളികേരത്തിന് 40 രൂപക്ക് മുകളിൽ വിലയുണ്ടായിരുന്നപ്പോൾ വെളിച്ചെണ്ണ വില 230 രൂപയായിരുന്നു. നിലവിൽ നാളികേരത്തിന്റെ വില 29 രൂപയാണ്. എന്നാൽ, വെളിച്ചെണ്ണക്ക് കടകളിൽ ഇപ്പോഴും 200 രൂപയിലധികമാണ് വില. കാര്യമായി വിളവ് ലഭിക്കേണ്ട ജനുവരിയിലും ഫെബ്രുവരിയിലും വില കൂപ്പുകുത്തുകയായിരുന്നു. കഴിഞ്ഞ മാസം മാത്രമാണ് നേരിയ വർധനവുണ്ടായത്. അതേസമയം ഉൽപാദന ചെലവിൽ ഗണ്യമായ വർധനവാണുണ്ടായത്. തടം തുറക്കാൻ തെങ്ങൊന്നിന് 100 രൂപ നൽകണം. തേങ്ങയിടാൻ 40 മുതൽ 60 രൂപവരെ നൽകണം. മുമ്പ് കൃഷിഭവനുകൾ മുഖേന തേങ്ങ സംഭരിച്ചിരുന്നത് നിലച്ചിട്ടും കാലങ്ങളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.